കുടക്: കർണാടകയിലെ കുടകിൽ മലയാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരൻറെ മകൻ പ്രദീപാണ് മരിച്ചത്. വീരാജ്പേട്ട താലൂക്കിലെ ബി ഷെട്ടിഗേരിയിൽ പ്രദീപിൻറെ പേരിലുളള തോട്ടത്തിലുളള വീട്ടിൽ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടകിൽ പ്രദീപിന് 32 ഏക്കറിലധികം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുളള ശ്രമം നടക്കുന്നതിനിടെയാണ് പ്രദീപ് കൊല്ലപ്പെടുന്നത്. പൊലീസ് സ്ഥലത്തെത്തി പ്രദീപിൻറെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുകൾക്ക് വിട്ട് നൽകും.
കുടകിലെ സ്വന്തം വീട്ടിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി
