ന്യൂഡൽഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി തെരുവില്‍ പ്രതിഷേധിക്കാന്‍ സിപിഎമ്മും ഉണ്ടാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇപ്പോഴത്തെ കോടതി വിധി അന്തിമമല്ല. തങ്ങള്‍ക്ക് ആരെയും കൈകാര്യം ചെയ്യാന്‍ അധികാരമുണ്ടെന്ന ബോധപൂർവ്വമായ നീക്കമാണ് കേന്ദ്രം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടിയെ തുടർന്ന് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ സിപിഎം മത്സരിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാവരും ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.