Timely news thodupuzha

logo

രാഹുലിൻറെ പരാമർശത്തിന് സമാനമായ നടി ഖുശ്ബുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

ന്യൂഡൽഹി: മോദി പരാമർശത്തിൻറെ പേരിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷവിധിച്ചതിനു പിന്നാലെ ബി.ജെ.പി നേതാവും നടിയുമായി ഖുശ്ബു സുന്ദറിൻറെ ഒരു പഴയ പോസ്റ്റാണ് വൈറലാവുന്നത്. രാഹുലിൻറെ പോസ്റ്റിന് സമാനമായ പരാമർശം അടങ്ങിയതായിരുന്നു ഖുശ്ബുവിൻറെ പോസ്റ്റും. ‌

ഈ പോസ്റ്റാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കു വച്ചിരിക്കുന്നത്. 2018ൽ ഖുശ്ബു കോൺ​ഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമർശനമാണ് ഇപ്പോൾ പുറത്തുവരുന്നത്. എല്ലാ അഴിമതിക്കാർക്കും മോദി എന്നു പോരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബുവിൻറെ പോസ്റ്റ്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അം​ഗവുമായ ഖുശ്ബുവിനെതിരെ ഇതിൻറെ പേരിൽ കേസെടുക്കാൻ ​ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഉയർത്തുന്ന ചോദ്യം.

Leave a Comment

Your email address will not be published. Required fields are marked *