തലശേരി: റബറിന് കിലോയ്‌ക്ക് 300 രൂപ വിലയാക്കിയാൽ കേരളത്തിൽനിന്ന് ബി.ജെ.പിക്ക് എം.പിയെ തരാമെന്ന തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗത്തിനു പിന്നാലെ, രാഷ്‌ട്രീയ ദൗത്യവുമായി റബർ ബോർഡ് വൈസ് ചെയർമാൻ.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്‌ചക്ക് സൗകര്യമൊരുക്കാമെന്ന വാഗ്‌ദാനവുമായി വൈസ് ചെയർമാൻ കെ.എ.ഉണ്ണിക്കൃഷ്ണൻ വെള്ളിയാഴ്‌ച തലശേരി ബിഷപ് ഹൗസിലെത്തി. പാംപ്ലാനിയുമായി കൂടിക്കാഴ്‌ച നടത്തിയ ഉണ്ണികൃഷ്ണൻ, റബർ വില വർധിപ്പിക്കുമെന്നോ ഇറക്കുമതി നയം തിരുത്തുമെന്നോ പറഞ്ഞില്ല. കേരളത്തിൽ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ പ്രതിനിധിയാണ് ഉണ്ണിക്കൃഷ്ണൻ.