ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്ന് സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2024 ലെ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും രാജ്യത്തെ നിയമവാഴ്‌ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.