കോഴിക്കോട്: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിലെ സാക്ഷി റാസിക്കിന്റെ സഹായത്തോടെ എലത്തൂർ പോലീസ് സ്റ്റേഷനിലാണ് രേഖാ ചിത്രം തയാറാക്കിയത്.അതിനിടെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ചുവന്ന ഷർട്ട് ധരിച്ചയാൾ റോഡിൽ കാത്തുനിൽക്കുന്നതും കുറച്ചുസമയത്തിന് ശേഷം ഒരു ബൈക്കിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃക്‌സാക്ഷികൾ നൽകിയ വിവരണവുമായി ഒത്തുപോകുന്നതാണ് സിസിടിവിയിൽ കണ്ട വ്യക്തിയും. പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൊബൈൽഫോണും ബാഗും വസ്‌ത്രവും കണ്ണടയും പൊലീസിന് ലഭിച്ചു.