കോഴിക്കോട്: മുഖം മറച്ചെത്തിയ നാലംഗ സംഘം താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയി. രണ്ടുപേരെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തു. പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയും ഭാര്യയേയുമാണ് രാത്രി പത്ത് മണിയോടെ തട്ടിക്കൊണ്ടുപോയത്.

എന്നാൽ, വഴിയിൽ വച്ച് ഭാര്യ സനിയയെ ഇറക്കിവിട്ടു. ശേഷം ഷാഫിയുമായി സംഘം കടന്നുകളയും ചെയ്തു. പിടിവലിക്കിടെ സനിയയ്ക്ക് പരുക്കേറ്റിരുന്നു. ഇപ്പോൾ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

ഷാഫി ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. നാലംഗ സംഘം ഷാഫി വീടിന് മുമ്പിൽ നിൽക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോയത്. ബഹളം കേട്ട് ഓടിയെത്തിയ സനിയയേയും കാറിൽ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കി വിട്ട് സംഘം കടന്നുകളയുകയായിരുന്നു. പണമിടപാട് തർക്കമെന്നാണ് സൂചന. സംഭവത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണമാരംഭിച്ചു.
