തൊടുപുഴ: യൂത്ത് കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പുതു വസ്ത്ര വിതരണം മങ്ങാട്ട് കവലയിൽ വച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫിപറമ്പിൽ ഉദ്ഘാടനം ചെയ്തു. തീർത്തും നിർധനരായ നൂറ് വിദ്യാർത്ഥികൾക്കാണ് ആയിരം രൂപയുടെ പുതുവസത്രം സമ്മാനമായി നൽകുന്നത്. ജാതിമത അതിർവരമ്പുകൾക്കതീതമായി പെരുന്നാൾ സുദിനത്തിൽ തൊടുപുഴ മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയാണ് പുതുവസ്ത്രം സമ്മാനമായി നൽകി സമൂഹത്തിന് മാതൃകയാവുന്നത്.
സൗജന്യമായി പുതുവസ്ത്രം വാങ്ങുന്നതിനായി പർച്ചേസിംഗ് കാർഡ് ഇവർക്ക് നൽകും. അഭ്രപാളികളിൽ പകർത്തി പൊതുസമൂഹത്തിൽ കുഞ്ഞു ഹൃദയത്തിൽ പോറലേൽക്കാതെയാണ് ഇത് നൽകുവാൻ ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തീർത്തും നിർധനരായ വീടുകളിൽ സൗജന്യമായി കൂപ്പണങ്ങൾ എത്തിക്കുവാനാണ് കമ്മറ്റി തീരുമാനമെടുത്തിട്ടുള്ളത്. “അവരുടെ ചുണ്ടിലും പുഞ്ചിരി വിരിയട്ടെയെന്ന്” ഹൃദയസ്പൃക്കായ മുദ്രവാക്യമുയർത്തിയുള്ള ഒരുലക്ഷം രൂപയുടെ ബൃഹത് പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്.
യൂത്ത് കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് സാദിഖ് മംഗളാ പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് അക്‌ബർ.ടി.എൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ എ.ബി.മുണ്ടക്കൽ, ബിലാൽ സമദ്, ആരിഫ് കെ.എസ്.യു സംസ്ഥാന സെക്രട്ടറി അസ്ലം ഓലിക്കൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഷാനു ഷാഹുൽ, യൂത്ത് കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ അലിയാർ കോണിക്കൽ, റൊസാരിയോ ടോം, തൊടുപുഴ ഈസ്റ്റ് മണ്ഡലം സെക്രട്ടറിമാരായ ഷാനു ഷുക്കൂർ, അൻസാർ മജീദ്, മുനീർ.എം.എം എന്നിവർ നേതൃത്വം നൽകും. പൊതുസമൂഹത്തിൽ വൻ സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ലഭിച്ചതെന്നും തുടർന്നുള്ള ഓണം ക്രിസ്മസ് ദിനങ്ങളിലും ഈ പദ്ധതി തുടരാൻ ആഗ്രഹിക്കുന്നതായും ഭാരവാഹികൾ സൂചിപ്പിച്ചു.