കിടങ്ങൂർ: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച കട്ടച്ചിറ – കിടങ്ങൂർ ബൈപാസ് റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായി.കട്ടച്ചിറ കവലയിൽ നടന്ന ചടങ്ങിൽ റോഡ് സമർപ്പണത്തിന്റെ ശിലാഫലകം മോൻസ് ജോസഫ് എംഎൽഎ അനാച്ഛാദനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ കെ.ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ജോൺ, കിടങ്ങൂർ പഞ്ചായത്തംഗം രശ്മി രാജേഷ്, പൊതുമരാമത്ത് നിരത്ത് പാലാ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ടി കെ സന്തോഷ് കുമാർ, രാഷ്ട്രീയ പാർടി പ്രതിനിധികളായ കെ.എസ്.ജയൻ, സിറിയക് തോമസ്, വി.കെ.സുരേന്ദ്രൻ, ജോസ് തടത്തിൽ, തോമസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.