Timely news thodupuzha

logo

ക്വട്ടേഷൻ നൽകി യുവാവിനെ ആക്രമിച്ച സംഘവം; ഒന്നാം വർഷ ബി.സി.എ വിദ്യാർഥിനി പിടിയിൽ

വർക്കല: യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് വിവസ്‌ത്രനാക്കി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ചകേസിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ പിടിയിൽ. യുവാവും വിദ്യാർഥിനിയും മുമ്പ്‌ പ്രണയത്തിലായിരുന്നു. പ്രണയത്തിൽനിന്ന്‌ പിൻമാറാൻ ആവശ്യപ്പെട്ടായിരുന്നു മർദനം.

വിദ്യാർഥിനി നിലവിൽ പ്രണയിക്കുന്ന വ്യക്തിയടക്കം ആറുപേർക്കായി തിരച്ചിൽ തുടരുന്നു. എറണാകുളത്ത്‌ ഒന്നാം വർഷ ബി.സി.എ വിദ്യാർഥിനിയായ വർക്കല ചെറുന്നിയൂർ താന്നിമൂട് എൻ.എസ് ഭവനിൽ ലക്ഷ്‌മിപ്രിയയെയാണ്‌(19) അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തത്‌. തലസ്ഥാനനഗത്തിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ്‌ വിദ്യാർഥിനിയെ പൊലീസ്‌ പിടികൂടിയത്‌.

എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മൽ തുരുത്തിപള്ളി പാറയ്‌ക്കൽ ഹൗസിൽ അമൽ മോഹനെ(24) കഴിഞ്ഞദിവസം അറസ്റ്റുചെയ്‌തിരുന്നു. കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ലക്ഷ്‌മിപ്രിയയും അയിരൂർ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. എറണാകുളത്ത് പഠിക്കാൻ പോയശേഷം വിദ്യാർഥിനി മറ്റൊരാളുമായി പ്രണയത്തിലായി. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും യുവാവ് പ്രണയത്തിൽനിന്ന് പിന്മാറിയില്ല. തുടർന്ന്‌, ലക്ഷ്‌മിപ്രിയ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *