ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഗോവ മുൻമുഖ്യമന്ത്രിയുമായ ല്യൂസിഞ്ഞോ ഫെലൈറോ രാജ്യസഭാംഗത്വം രാജിവച്ചു. തൃണമൂലിൽനിന്ന് രാജിവച്ചതായും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. രാജ്യസഭാ കാലാവധി മൂന്നുവർഷം ശേഷിക്കവെയാണ് രാജി.
രാജിക്കത്ത് സ്വീകരിച്ചതായി രാജ്യസഭാ അധ്യക്ഷൻ ജഗ്‌ദീപ് ദൻഖർ അറിയിച്ചു. ഏഴു തവണ എംഎൽഎയായ ഫെലൈറോ (71) കോൺഗ്രസിൽനിന്ന് 2021 സെപ്‌തംബറിലാണ് തൃണമൂലിൽ എത്തിയത്. രണ്ടു മാസത്തിനകം ബംഗാളിൽനിന്നുള്ള രാജ്യസഭാംഗത്വം നൽകി.