Timely news thodupuzha

logo

വഫ ഫിറോസിനെ ഒഴിവാക്കി, ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹെെക്കോടതി

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വണ്ടിയിടിച്ചു കൊലപ്പെട്ട കേസിൽ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീരാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹെെക്കോടതി. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെതാണ് ഉത്തരവ്.

കേസിൽനിന്നും വഫ ഫിറോസിനെ ഒഴിവാക്കി. വഫയുടെ ഹർജി കോടതി പരിഗണിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്.

റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ വാഹനം അമിത വേഗതയിൽ വന്ന് ഇടിക്കുകയായിരുന്നു. 2019 ആഗസ്റ്റ് 3ന് പുലർച്ചെയാണ് സംഭവം.

Leave a Comment

Your email address will not be published. Required fields are marked *