കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരള സർക്കാർ. തിങ്കളാഴ്ച സുപ്രീംകോടതിയിൽ അപ്പിൽ നൽകിയേക്കും. പറമ്പിക്കുളത്തേക്ക് ഉടന്‍ കാട്ടാനയെ മാറ്റണമെന്ന ഹൈക്കോടതി നിർദേശം അപ്രയോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്.സ്റ്റാന്‍ഡിംഗ് കൗൺസിലിന് ഇതുമായി ബന്ധപ്പെട്ട രേഖകൾ കേരളം കൈമാറി.
അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തുന്നത് സർക്കാരിന്‍റെ ചുമതലയാണെന്ന തരത്തിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാനിരിക്കുന്നത്. ആനയെ ഏതു സ്ഥലത്തേക്കു മാറ്റിയാലും ജനങ്ങളുടെ എതിർപ്പ് ഉണ്ടാകുമെന്ന് അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടും. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രദേശത്തും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.