കോട്ടയം: മംഗളം ദിനപത്രത്തിന്റെ മാനേജ്‌മെന്റിൽ മാറ്റമുണ്ടാകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. മംഗളം നിയന്ത്രണം ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ജൂപ്പിറ്റർ കമ്യൂണിക്കേഷൻ ഏറ്റെടുത്തുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നു മാനേജ്മെന്റ് വ്യക്തമാക്കി. മംഗളം ദിനപത്രത്തിന്റെ മാനേജ്‌മെന്റിൽ യാതൊരു മാറ്റവുമില്ല. ഇതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ചകൾ നടക്കുന്നില്ല, നടന്നിട്ടുമില്ല, ഒരു കരാറിൽ ഏർപ്പെട്ടിട്ടുമില്ല. മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനം ഉയർത്തി പിടിച്ച് മംഗളം മുമ്പോട്ട് പോകും. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മംഗളത്തെ തകർക്കാനുള്ള വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്. ഇതിൽ മാന്യ വായനക്കാർ വീഴരുതെന്നും ഇത്തരം പ്രചരണങ്ങൾ തള്ളിക്കളയണമെന്നും
മാനേജ്മെന്റ് അഭ്യർത്ഥിച്ചു.
മംഗളം നിയന്ത്രണം ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഏറ്റെടുത്തുവെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മാനേജ്മെന്റ്
