Timely news thodupuzha

logo

Month: May 2025

നിലമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച് ആര‍്യാടൻ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത്. നിലമ്പൂർ താലൂക്ക് ഓഫിസിലെത്തിയായിരുന്നു പത്രിക സമർപ്പിച്ചത്. മുസ്‌ലിം ലീഗ് രാജ‍്യസഭാ എംപി അബ്ദുൾ വഹാബ്, കെപിസിസി വർക്കിങ് പ്രസിഡൻറ് എ.പി അനിൽകുമാർ തുടങ്ങിയ നേതാക്കൾ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. വൻ ജനകൂട്ടത്തിനൊപ്പമാണ് ആര‍്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കാൻ താലൂക്ക് ഓഫിസിലെത്തിയത്. ഇതിനിടെ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായി. നേതാക്കൾ ഇടപ്പെട്ടതിനാലാണ് സംഘർഷം കൈയാങ്കളിയിലേക്കു നീങ്ങാതിരുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും ശനിയാഴ്ച തന്നെയാണ് …

നിലമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച് ആര‍്യാടൻ ഷൗക്കത്ത് Read More »

പാലക്കാട് മദ‍്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ ആക്രമിച്ച മകൻ അറസ്റ്റിൽ

പാലക്കാട്: മദ‍്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ ആക്രമിച്ച മകൻ അറസ്റ്റിൽ. പാലക്കാട് കന്നിമാരി സ്വദേശേി ജയപ്രകാശാണ് അറസ്റ്റിലായത്. കമ്പി വടി ഉപയോഗിച്ചായിരുന്നു ജയപ്രകാശ് അമ്മയെ ആക്രമിച്ചത്. സംഭവത്തിൽ തലയ്ക്കും ഇരു കൈകൾക്കും ഗുരുതരമായി പരുക്കേറ്റ അമ്മ കമലാക്ഷിയെ(72) തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

അരുണാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽപ്പെട്ട് കാർ കൊക്കയിലേക്കു മറിഞ്ഞു. അപകടത്തിൽ ഏഴു പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടം. പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രാത്രി കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു കുടുംബങ്ങളിൽനിന്നുള്ള ഏഴു പേരാണ് മരിച്ചത്. 32 വയസുകാരനായ സഞ്ജു ബാഡി, ഭാര്യ തസും ബാഡി, അവരുടെ രണ്ട് മക്കളായ കച്ചുങ് ബാഡി (5), നിച്ച ബാഡി (2), ഗർഭിണിയായ ഒരു സ്ത്രീ, മറ്റ് രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. വാഹനം നിർ‌ത്തിയിട്ടിരിക്കുകയായിരുന്നു. എന്നാൽ, …

അരുണാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു Read More »

മുഖ്യമന്ത്രിക്കെതിരായ വധഭീഷണി ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വധഭീഷണി സന്ദേശം ഗുരുതരമെന്ന് ഹൈക്കോടതി. പ്രതി പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയെ കൊല്ലും എന്നുള്ള ഭീഷണി സന്ദേശം ഗുരുതരമാണ്. ഇത്തരം സന്ദേശങ്ങളയക്കുന്നവർ അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് അന്നുതന്നെ ഇത്തരമൊരു സന്ദേശമയച്ചത് ജനാധിപത്യത്തിനും ജനങ്ങൾക്കും എതിരായ നടപടിയാണ്. ഇത്തരം പ്രവർത്തികൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നും കോടതി പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെ സർക്കാരിനെ സേവിച്ച വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് യാത്രയയപ്പ് നൽകാൻ പോലീസ് സംരക്ഷണം ആവശ്യമായി വന്നു

തൊടുപുഴ: മൂന്ന് പതിറ്റാണ്ടിലേറെ സർക്കാരിനെ സേവിച്ച വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് യാത്രയയപ്പ് നൽകാൻ പോലീസ് സംരക്ഷണം ആവശ്യമായി വന്നു. ജനാധിപത്യത്തിലെ പുഴുക്കുത്തുകളിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നത്. സർക്കാർ സേവനം അവസാനിപ്പിക്കുമ്പോഴും സർക്കാർ സേവികയോട് ജനപ്രതിനിധികൾക്കുള്ള വിരോധം അവസാനിക്കുന്നില്ല. തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം ​ഗ്രാമപഞ്ചായത്തു സെക്രട്ടറിയ്ക്ക് നൽകിയ യാത്രയയപ്പിലാണ് ജനങ്ങളെ ഭീതിയിലാക്കുന്ന രീതിയിലുള്ള പോലീസ് സാന്നിധ്യം കണ്ടത്. യുദ്ധമുഖത്തെ പോലെ കെട്ടിടങ്ങൾക്ക് മുകളിലും പോലീസിനെ വിന്യസിച്ചിരുന്നു. തോക്ക് ധാരികൾ ഇല്ലെന്ന് മാത്രം. സെക്രട്ടറിയ്ക്ക് യാത്രയയപ്പ് നൽകാനാവില്ല എന്ന നിലപാട് കോൺ​ഗ്രസിലെയും …

മൂന്ന് പതിറ്റാണ്ടിലേറെ സർക്കാരിനെ സേവിച്ച വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് യാത്രയയപ്പ് നൽകാൻ പോലീസ് സംരക്ഷണം ആവശ്യമായി വന്നു Read More »

സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

തൊടുപുഴ: സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ മൂന്ന് സെൻട്രലായി നടന്നു വന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. തൊടുപുഴ ഐഎംഎ ബാങ്കിൽ സംഘടിപ്പിച്ച സമാപന സമ്മേളനം തൊടുപുഴ മുൻസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്ഘാടനം ചെയ്തു. ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സെക്രട്ടറി ഡോക്ടർ വിവേക് അധ്യക്ഷത വഹിച്ചു. പി.എ സലിംകുട്ടി സ്വാഗതം പറഞ്ഞു. പ്രതീക്ഷഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ഹണി വി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ സുദർശൻ, സിസ്റ്റർ ഡീന ജോർജ്, ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സജീവ് …

സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു Read More »

കേരള കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കൺവെൻഷൻ നടത്തി

വണ്ണപ്പുറം: കേരളാ കോൺഗ്രസ്സ് വണ്ണപ്പുറം  മണ്ഡലം കൺവെൻഷൻ  നടന്നു.  യോഗത്തിൽ മുതിർന്ന പാർട്ടിപ്രവർത്തകരെയും എസ് എൽസി പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ പർട്ടി പ്രവർത്തകുടെ മക്കളെയും ആദരിച്ചു. പി ജെ ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനംചെയ്തു. മണ്ഡലംപ്രസിഡന്റ് സണ്ണികളപ്പുര അധ്യക്ഷത വഹിച്ചു. പ്രാൻസീസ് ജോർജ് എം .പി,പാർട്ടി സംസ്ഥാന കോർഡിനേറ്റർഅപുജോൺ ജോസഫ്, പ്രൊഫ: എം.ജെ.ജേക്കബ് ,ഷീലാസ്റ്റീഫൻ,എം മോനിച്ചൻ, വർഗീസ് വെട്ടിയാങ്കൽ,ഷൈനിറെജി,ടോമികാവാലം, ലത്തീഫ് ഇല്ലിക്കൽ എംടിജോണി,എം.ജെ.കുര്യൻ,രാജീവ് ഭാസ്‌കരൻ,ജോൺസ്‌ ജോർജ്, ഷാജി ഉഴുന്നാലിൽ ഷൈനിസന്തോഷ്, റെജിബേബി, പി.എ.ദിവാരൻ, റോയികല്ലയ്ക്കൽ, …

കേരള കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കൺവെൻഷൻ നടത്തി Read More »

തൊടുപുഴ വണ്ണപ്പുറത്തെ കൃഷിഭവൻ ഇനി സ്മാർട്ട്

തൊടുപുഴ: ഇടുക്കി ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ വണ്ണപ്പുറത്ത് ഉദ്ഘാടനത്തിന് സജ്ജമായി. സംസ്ഥാന സർക്കാർ നബാർഡിന്റെ ധനസഹായത്തോടെ സാക്ഷാത്കരിച്ച പദ്ധതിയായ ‘വിത്തിൽ നിന്ന് വിപണിയിലേക്ക്, ഒരു കുടക്കീഴിൽ എല്ലാ സേവനങ്ങളും’ എന്ന ആശയമാണ് കർഷക സമൂഹത്തിനായി പ്രാവർത്തികമാക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് കൃഷിഭവൻ കാർഷിക സേവനങ്ങൾക്കായി സമഗ്രമായി രൂപകൽപ്പന ചെയ്തതാണ്. ട്രെയിനിംഗ് ഹാൾ, ഇക്കോ ഷോപ്പ്, പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്, ബയോ ഫാർമസി, ഫ്രണ്ട് ഓഫീസ് എന്നിവയാണ് കൃഷിഭവനിലെ പ്രധാന സൗകര്യങ്ങൾ. വണ്ണപ്പുറത്തെ കർഷകരുടെയും പൊതുപ്രവർത്തകരുടെയും …

തൊടുപുഴ വണ്ണപ്പുറത്തെ കൃഷിഭവൻ ഇനി സ്മാർട്ട് Read More »

സ്വരാജിനെ പുകഴ്ത്തി കെ.റ്റി ജലീൽ

മലപ്പുറം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം. സ്വരാജിനെ പുകഴ്ത്തി മുൻ മന്ത്രി കെ.റ്റി ജലീൽ. വളർന്നുവരുന്ന രാഷ്ട്രീയ നേതാക്കളിൽ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേതാവാണ് സ്വരാജെന്നും ഫാസിസ്റ്റ് ദുർഭൂതങ്ങൾക്കെതിരായ പോരാട്ടത്തിൻറെ മുന്നിൽ മാറ് വിരിച്ച് പട നയിക്കുന്ന പോരാളിയാണ് അദ്ദേഹമെന്നും ജലീൽ പറഞ്ഞു. ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റിലൂടെയായിരുന്നു ജലീൽ ഇക്കാര‍്യം വ‍്യക്തമാക്കിയത്. ജലീലിൻറെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്നും; കേരളത്തിന് സുപരിചിതമായ നാമം. കഴിവും പ്രാപ്തിയും അറിവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ചെറുപ്പക്കാരൻ. സംശുദ്ധമായ …

സ്വരാജിനെ പുകഴ്ത്തി കെ.റ്റി ജലീൽ Read More »

വഴിത്തല കോലടി പുത്തൽപുരയ്ക്കൽ മറിയകുട്ടി നിര്യാതയായി

വഴിത്തല: കോലടി പുത്തൽപുരയ്ക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ മറിയകുട്ടി(78) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച(1/6/2025) ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് കോലടി സെൻ്റ് തോമസ് പള്ളിയിൽ. പരേത മാറിക തെങ്ങുംചേരിൽ കുടുംബാഗമാണ്. മക്കൾ: ബെന്നി, ഷാജി, ബെറ്റി, സന്തോഷ്. മരുമക്കൾ: മോളി, മോർപ്പനാട്ട്(കാട്ടികുളം), മായ, മാഞ്ചിറയിൽ(മംഗലംഡാം), സണ്ണി, വള്ളിക്കാട്ട്പറമ്പിൽ(ആരക്കുഴ), ഉഷ, വാത്തുപറമ്പിൽ(ചാലാശ്ശേരി). ഫാദർ കുര്യൻ പുത്തൻപുരയ്ക്കൽ സി.എം.ഐ ഭർത്യ സഹോദരൻ ആണ്.

ദീപ്തി പ്രിൻ്റേഴ്‌സ് ഉടമ കുന്നുംപുറത്ത് കെ.പി ജോസഫിൻ്റെ ഭാര്യ മോളി നിര്യാതയായി

കരിമണ്ണൂർ: ആദ്യകാല പ്രിൻ്റിംഗ് സ്ഥാപനമായ ദീപ്തി പ്രിൻ്റേഴ്‌സ് ഉടമ കുന്നുംപുറത്ത് കെ.പി ജോസഫിൻ്റെ ഭാര്യ മോളി(71) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച്ച(1/6/2025) ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത നെടിയകാട് തെരുവംകുന്നേൽ കുടുംബാംഗം. മക്കൾ: ജാസ്മിൻ ജോസഫ്, ജോമി ജോസഫ്(കെ.എസ്.ഇ.ബി, തൊടുപുഴ), ജെസ്‌ലിൻ ജോസഫ്(ഓസ്ട്രേലിയ). മരുമക്കൾ: ലിൻസ് ജോസ്, പള്ളിക്കമ്യാലിൽ, കടവൂർ(സൗദി അറേബ്യ), ജെസ്നറ്റ് സി മാത്യു, ചെറുപറമ്പിൽ, വാഴക്കുളം(എസ്.ജി.എച്ച്.എസ്.എസ്, കല്ലാനിക്കൽ) ജയിംസ്‌കുട്ടി മാത്യു, തറയിൽ, അയർക്കുന്നം(ഓസ്ട്രേലിയ). ഭൗതിക ശരീരം ഞായർ …

ദീപ്തി പ്രിൻ്റേഴ്‌സ് ഉടമ കുന്നുംപുറത്ത് കെ.പി ജോസഫിൻ്റെ ഭാര്യ മോളി നിര്യാതയായി Read More »

നീലൂർ മാളിയേക്കൽ ജോൺ(കുഞ്ഞിലോച്ചൻ) നിര്യാതനായി

നീലൂർ: പാറേമാക്കൽ കുടുംബാം​ഗമായ നീലൂർ മാളിയേക്കൽ കുഞ്ഞിലോച്ചൻ എന്ന് അറിയപ്പെടുന്ന ജോൺ(85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ജൂൺ ഒന്ന് ഞായർ ഉച്ചകഴിഞ്ഞ് രണ്ടിന് നീലൂർ മാളിയേക്കൽ മെഡോസിൽ ആരംഭിച്ച് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ അന്നാമ്മ അറക്കുളം അഞ്ചാനിക്കൽ കുടുംബാം​ഗമാണ്. മക്കൾ: റ്റൈനി, മിനി(റിലേഷൻഷിപ്പ് മാനേജർ, ആക്സിയ, കൊച്ചി), ഷാനി(ഹെഡ്മിസ്ട്രസ്, സെന്റ് തോമസ് ഹൈസ്ക്കൂൾ, തുടങ്ങനാട്), സിനി(ഡയറക്ടർ, ഷാലോം മീഡിയ, യൂറോപ്പ്), ബിനു(സീനിയർ മാനേജർ, സിമാ മറൈൻ പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം). മരുമക്കൾ: ടോമിച്ചൻ പി …

നീലൂർ മാളിയേക്കൽ ജോൺ(കുഞ്ഞിലോച്ചൻ) നിര്യാതനായി Read More »

തൊടുപുഴ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായി യു.ഡി.എഫ് അംഗം സനു കൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു

തൊടുപുഴ: നഗരസഭ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായി യു.ഡി.എഫ് അംഗവും പത്താം വാർഡ് കൗൺസിലറും നിലവിൽ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗവുമായ സനു കൃഷ്ണനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. എൽ.ഡി.എഫിലെ ഷീൻ വർഗീസിനെ പരാജയപ്പെടുത്തിയാണ് സനു കൃഷ്ണൻ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. സനു കൃഷ്ണനെ മുനിസിപ്പൽ ചെയർമാൻ കെ ദീപക് സ്വീകരിച്ചു. മുൻ മുനിസിപ്പൽ ചെയർപേഴ്സൺ സഫിയ ജബ്ബാറർ സന്നിഹിതയായിരുന്നു.

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 29 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം താറുമാറാക്കി തോരാമഴ. നിൽക്കാതെ പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ ഒരാഴ്‌ചയ്ക്കിടെ 29 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. വിവിധ സംഭവങ്ങളിൽ വെള്ളിയാഴ്ച മാത്രം ഒമ്പത് പേരാണ് മരിച്ചത്. മലബാർ മേഖലയിലാണ് മഴക്കെടുതി ഏറെ രൂക്ഷം. മധ്യ, തെക്കൻ കേരളത്തിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അടക്കംതാഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. രണ്ടായിരത്തിലധികം പേർ ക്യാമ്പുകളിലേക്ക് മാറി. റോഡ്, റെയിൽ ഗതാഗതം വെള്ളിയാഴ്ചയും തടസപ്പെട്ടു. ദേശീയപാതയിൽ …

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 29 പേർ Read More »

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി വയോധികൻ മരണത്തിനു കീഴടങ്ങി. ചീരക്കടവ് സ്വദേശി മല്ലൻ(60) എന്നയാളാണ് കാട്ടാനയാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ചീരക്കടവിലെ വനമേഖലയിൽ വെള്ളിയാഴ്ച(30) ഉച്ചയോടെയായിരുന്നു പശുവിനെ മേയ്ക്കാൻ പോയ മല്ലനെ കാട്ടാന ആക്രമിച്ചത്. ആന തുമ്പിക്കൈകൊണ്ട് തട്ടിയിടുകയായിരുന്നു. ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതടക്കം ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻറിലേറ്ററിലേക്കും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായാണ് വെള്ളിയാഴ്ച തൃശ്ശൂർ മെഡിക്കൽ കോളെജിലേക്കും മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ശനിയാഴ്ച …

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു Read More »

സംസ്ഥാനത്തെ നദികളിൽ അപകടകരമായ രീതിയിൽ ജല നിരപ്പ് ഉയരുന്നു

തിരുവനന്തപുരം: കനത്ത മഴയ്ക്കു പിന്നാലെ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. ഓറഞ്ച് അലർട്ട് – പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ), കാസർഗോഡ്: ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ). യെലോ അലർട്ട് – ആലപ്പുഴ: അച്ചൻകോവിൽ …

സംസ്ഥാനത്തെ നദികളിൽ അപകടകരമായ രീതിയിൽ ജല നിരപ്പ് ഉയരുന്നു Read More »

കാലാവസ്ഥ മോശമായാൽ മാത്രമേ സ്‌കൂൾ തുറക്കുന്നത് താമസിക്കൂവെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ രണ്ടിന് എന്ന് തന്നെ തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഞായറാഴ്ച വരെയുള്ള കാലാവസ്ഥ നോക്കിയതിനുശേഷം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തുറക്കുന്ന ദിവസത്തിൽ മാറ്റം വേണോ എന്നതിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ പതിനാലായിരം കണക്കിന് സ്‌കൂൾ കെട്ടിടങ്ങളിൽ ഒന്നിനു പോലും തകരാർ ഉണ്ടായിട്ടില്ല. കഴിഞ്ഞ നാളുകളിൽ അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, …

കാലാവസ്ഥ മോശമായാൽ മാത്രമേ സ്‌കൂൾ തുറക്കുന്നത് താമസിക്കൂവെന്ന് വിദ്യാഭ്യാസമന്ത്രി Read More »

എൻ.ജി.ഒ യൂണിയൻ വിദ്യാലയ ശുചീകരണം നടത്തി

തൊടുപുഴ: പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പുതിയതായി സ്കൂളുകളിലേക്ക് എത്തുന്നത്. ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസക്കാലമായി അടഞ്ഞു കിടന്ന സ്കൂളും പരിസര പ്രദേശങ്ങളും ശുചീകരണ പ്രവർത്തനം നടത്തുവാൻ കേരള എൻ.ജി.ഒ യൂണിയൻ തീരുമാനമെടുത്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ തൊടുപുഴ തൊണ്ടിക്കുഴ സർക്കാർ യു പി സ്കൂളിലെ ക്ലാസ്സ് മുറികളും സ്കൂൾ പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ഇടവെട്ടി …

എൻ.ജി.ഒ യൂണിയൻ വിദ്യാലയ ശുചീകരണം നടത്തി Read More »

ഇടുക്കി തോപ്രാംകുടിയിൽ ഒരേക്കറിലധികം കൃഷി ചെയ്തിരുന്ന വാഴകൾ നശിച്ചു

ചെറുതോണി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തോപ്രാംകുടി ദൈവംമേട് സ്വദേശിയുടെ ഒരേക്കറിലധികം കൃഷി ചെയ്തിരുന്ന വിളവെത്തി വന്നിരുന്ന 2000 വാഴ നശിച്ചു. തോപ്രാംകുടി സ്വദേശി അയ്യനോലിൽ ദീപുവിന്റെ വാഴയാണ് നശിച്ചത്. വാഴക്കുല വെട്ടിയെടുക്കാൻ ഏതാണ്ട് 1.5 മാസം നിൽക്കെയാണ് കാറ്റിൽ വീണത്. ബാങ്കിൽ നിന്നും വ്യക്തികളിൽ നിന്നും നാല് ലക്ഷത്തോളം രൂപ കടം മേടിച്ചാണ് കൃഷി നടത്തിയത്. 2023ലെ വാത്തികുടി കൃഷിഭവനിലെ മികച്ച യുവകർഷകനുള്ള പുരസ്ക്കാരം നേടിയ ആളായിരുന്നു ദീപു. കൃഷി നശിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ …

ഇടുക്കി തോപ്രാംകുടിയിൽ ഒരേക്കറിലധികം കൃഷി ചെയ്തിരുന്ന വാഴകൾ നശിച്ചു Read More »

അതിശക്തമായ മഴ; തൊടുപുഴ നഗരസഭ അടിയന്തര ട്രീ കമ്മിറ്റി യോഗം ചേർന്നു

തൊടുപുഴ: കനത്ത മഴയുടെയും ജില്ലയിൽ റെഡ് അലേർട്ട് നിൽക്കുന്ന പശ്ചാത്തലത്തിൽ ട്രീ കമ്മിറ്റിയുടെ അടിയന്തരയോഗം നഗരസഭ ചെയർമാൻ കെ ദീപക് ന്റെ അധ്യക്ഷതയിൽ ചേർന്നു. അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുവാൻ ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവുകൾ പുറപ്പെടുവിച പശ്ചാത്തലത്തിൽ ആണ് പ്രത്യേക യോഗം നഗരസഭ ചെയർമാന്റെ നിർദ്ദേശ പ്രകാരം സെക്രട്ടറി അടിയന്തര യോഗം വിളിച്ചത്. ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നഗരസഭ പരിധിയിൽ ഉള്ള അപകടകരമായ മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റുവാൻ ട്രീ കമ്മിറ്റി …

അതിശക്തമായ മഴ; തൊടുപുഴ നഗരസഭ അടിയന്തര ട്രീ കമ്മിറ്റി യോഗം ചേർന്നു Read More »

കൊച്ചിയിൽ സിമൻ്റ് ഇഷ്ടിക തലയിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊച്ചി: സിമൻ്റ് ഇഷ്ടിക തലയിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സത്താർ‌ ഐലൻഡ് കൈതത്തറ ശ്യാമോൻറെ ഭാര്യ ആര്യയാണ്(34) മരിച്ചത്. മുനമ്പത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിൻറെ മുകളിൽ നിന്നാണ് ഇഷ്ടിക ആര്യയുടെ തലയിൽ വീണത്. ഒപ്പമുണ്ടായിരുന്ന മകൾക്കും പരുക്കേറ്റിട്ടുണ്ട്. ആര്യയും മകളും മുനമ്പം മാണിബസാറിൽ ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് അപകടം നടന്നത്. കെട്ടിടത്തിൽ നിർമാണം നടന്ന ഭാഗം മൂടാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാൻ ഉപയോഗിച്ചിരുന്ന സിമൻറ് ഇഷ്ടികയാണ് താഴേക്ക് വീണത്. …

കൊച്ചിയിൽ സിമൻ്റ് ഇഷ്ടിക തലയിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു Read More »

തൃശൂരിൽ 9 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ‍്യാപകന് 37 വർഷം കഠിന തടവ്

തൃശൂർ: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ‍്യാപകന് 37 വർഷം കഠിന തടവും പിഴയും ശിക്ഷ. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയായ ഷെരീഫ് ചിറയ്ക്കലിനെതിരേയാണ്(52) ചാവക്കാട് അതിവേഗ സ്പെഷ‍്യൽ കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം നാല് വർഷവും രണ്ട് മാസവും അധികതടവ് അനുഭവിക്കണം. കേസിൽ രണ്ടാം പ്രതിയും മദ്രസ അധ‍്യാപകനുമായ പാലക്കാട് സ്വദേശി അബ്ബാസിനോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയിരുന്നു. അത് മറച്ചുവച്ചതിന് ഇയാൾക്കെതിരേ 10,000 രൂപ പിഴയും അടക്കാത്ത പക്ഷം ഒരു …

തൃശൂരിൽ 9 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ‍്യാപകന് 37 വർഷം കഠിന തടവ് Read More »

മഴക്കെടുതി: ജില്ലയിൽ 14 ക്യാമ്പുകൾ തുറന്നു, 130 വീടുകൾക്ക് നാശനഷ്ടം

ഇടുക്കി: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം തുറന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. ഇടുക്കി താലൂക്കിൽ ഏഴ് ക്യാമ്പുകളും ദേവികുളം താലൂക്കിൽ അഞ്ച് ക്യാമ്പുകളും ഉടുമ്പൻചോല താലൂക്കിൽ രണ്ട് ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. ഇടുക്കി താലൂക്കിലെ ഏഴു ക്യാമ്പുകളിൽ 45 കുടുംബങ്ങളിലായി 138 അംഗങ്ങളാണുള്ളത്. ഇതിൽ 52 പുരുഷൻമാർ, 56 സ്ത്രീകൾ 30 കുട്ടികൾ ആണുള്ളത്. ദേവികുളം താലൂക്കിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ 27 കുടുംബങ്ങളിലെ 83 അംഗങ്ങളാണുള്ളത്. 21 …

മഴക്കെടുതി: ജില്ലയിൽ 14 ക്യാമ്പുകൾ തുറന്നു, 130 വീടുകൾക്ക് നാശനഷ്ടം Read More »

സവർക്കറുടെ ഡിഗ്രി തിരികെ നൽകണമെന്ന് മഹാരാഷ്ട്ര ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു

മുംബൈ: സവർക്കറുടെ ബാരിസ്റ്റർ ഡിഗ്രി പുനഃസ്ഥാപിക്കാൻ മഹാരാഷ്ട്ര സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഡിഗ്രി തടഞ്ഞുവെച്ചിരുന്ന ബ്രിട്ടീഷ് സർക്കാരുമായി ഉടൻ ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ യൂണിവേഴ്‌സിറ്റിയിൽ സവർക്കറുടെ പേരിലുള്ള ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്. ഇത്തരത്തിലൊരു കേന്ദ്രം തയ്യാറാക്കിയതിന് സർവകലാശാലയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. സവർക്കർ ലണ്ടനിലാണ് തൻറെ ബാരിസ്റ്റർ പഠനം പൂർത്തിയാക്കിയത്. എന്നാൽ ബ്രിട്ടീഷുകാരോട് വിധേയത്വം പ്രകടിപ്പിക്കാനില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് മൂലം അദ്ദഹത്തിൻറെ ഡിഗ്രി തടഞ്ഞുവെച്ചു. അത് …

സവർക്കറുടെ ഡിഗ്രി തിരികെ നൽകണമെന്ന് മഹാരാഷ്ട്ര ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു Read More »

നാടിൻ്റെ സ്വന്തം ഡോക്ടർ കുളമാവിനോട് യാത്ര പറയുന്നു

ഇടുക്കി: നിസ്വാർത്ഥ സേവനത്തിന്റെ നാലര പതിറ്റാണ്ടിന് ശേഷം മലയോര ഗ്രാമമായ കുളമാവിനോട് യാത്ര പറയുകയാണ് ഗ്രാമത്തിന്റെ സ്വന്തം ഡോക്ടറമ്മയായ മേരി കളപ്പുരയെന്ന സിസ്റ്റർ ഡോക്ടർ ജോസഫൈൻ. 1979ലാണ് മൂലമറ്റം കളപ്പുര കുടുംബാംഗമായ സിസ്റ്റർ ജോസഫൈൻ കുളമാവ് എസ്.എച്ച് കോൺവെന്റിൽ എത്തുന്നത്. ജർമനിയിൽ നിന്നും മെഡിസിൻ പഠനം പൂർത്തിയാക്കിയ ഡോക്ടർ മേരി മുതലക്കോടം ഹോളി ഫാമിലി, കട്ടപ്പന സെന്റ് ജോൺസ് എന്നീ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘ നാളുകളായി മൂലമറ്റം ബിഷപ് വയലിൽ ആശുപത്രിയിൽ പാലിയേറ്റീവ് വിഭാഗത്തിൽ സേവനം …

നാടിൻ്റെ സ്വന്തം ഡോക്ടർ കുളമാവിനോട് യാത്ര പറയുന്നു Read More »

പട്ടികജാതി ക്ഷേമസമിതി തൊടുപുഴ താലൂക്ക്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി

തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ പട്ടികജാതി ക്ഷേമസമിതി തൊടുപുഴ ഈസ്‌റ്റ്‌, വെസ്‌റ്റ്‌, കരിമണ്ണൂർ, മൂലമറ്റം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊടുപുഴ താലൂക്ക്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ്‌ ഫൈസൽ ഉദ്‌ഘാടനം ചെയ്‍തു. പി.കെ.എസ് തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി റ്റി.കെ സുകു അധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭഗത്തിന്‌ നൽകന്ന സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റ്‌ ലഭിക്കാനുള്ള നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്‌. ഇതുമൂലം വിദ്യാഭ്യാസാനുകൂല്യങ്ങൾ വരെ നിഷേധിക്കപ്പെടുന്നു. ‘ജാതി സർട്ടിഫിക്കറ്റ്‌ റവന്യൂ ഉദ്യോഗസ്ഥരുടെ ഔദാര്യമല്ല’ …

പട്ടികജാതി ക്ഷേമസമിതി തൊടുപുഴ താലൂക്ക്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി Read More »

കാഞ്ഞാർ പബ്ലിക് ലൈബ്രറി മന്ദിരം ഉദ്ഘാടനം മെയ്‌ 30ന്

തൊടുപുഴ: കാഞ്ഞാർ പബ്ലിക് ലൈബ്രറി മന്ദിരം ഉദ്ഘാടനം മെയ്‌ 30ന് വൈകിട്ട് അഞ്ചിന് കാഞ്ഞറിൽ നടക്കും. കെട്ടിട ഉദ്ഘാടനം അ‍ഡ്വക്കേറ്റ് ഡീൻ കുര്യക്കോസ് എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം.ജെ ജേക്കബ് പ്ലാറ്റി‍നം ജൂബിലി ഹാൾ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്‌ എം.കെ പുരുഷോത്തമൻ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ കെ.എം ബാബു, ടോമി കാവാലം, കെ.എൻ ഷിയാസ്, ജോർജ് ആഗ്സ്റ്റ്യൻ, പി.കെ സുകുമാരൻ, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ …

കാഞ്ഞാർ പബ്ലിക് ലൈബ്രറി മന്ദിരം ഉദ്ഘാടനം മെയ്‌ 30ന് Read More »

കാസർ​ഗോഡ് മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 167 വർഷം കഠിന തടവ്

കാസർഗോഡ്: മാനസിക വെല്ലുവിളികൾ നേരിടുന്ന 14 വയസുള്ള കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും ശിക്ഷ. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാൻ എന്ന ഉക്കംപെട്ടി ഉസ്മാനാണ്(63) കേസിലെ പ്രതി. പിഴ അടച്ചില്ലെങ്കിൽ 22 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനുവിൻറേതാണ് വിധി. 2021 ജൂൺ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും കുട്ടിയെ …

കാസർ​ഗോഡ് മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 167 വർഷം കഠിന തടവ് Read More »

സിസ തോമസിന് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല‍്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിസ തോമസിന് പെൻഷൻ ഉൾപ്പെടെയുള്ള വിരമിക്കൽ അനുകൂല‍്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ ആനുകൂല‍്യങ്ങൾ നൽകണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവർ ഉൾപ്പെട്ട ബെഞ്ചിൻറേതാണ് ഉത്തരവ്. അതേസമയം സിസ തോമസിൻറെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ജീവനക്കാരുടെ ആനുകൂല‍്യങ്ങൾ ഉൾപ്പെടെയുള്ള കാര‍്യങ്ങളിൽ വിരമിക്കുന്നതിനു മുമ്പ് തന്നെ സർക്കാർ തീരുമാനമെടുക്കണമെന്നും ആനുകൂല‍്യങ്ങൾ നൽകാതെ 2 വർഷമായി സർക്കാർ എന്താണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും …

സിസ തോമസിന് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല‍്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി Read More »

ദേശീയ പാത തകർച്ചയിൽ ശക്തമായ കേന്ദ്രനടപടി

ന്യൂഡൽഹി: കേരളത്തിലെ ദേശീയ പാത തകർന്നതിൽ നടപടികളുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. പ്രൊജക്റ്റ് ഡയറക്‌ടറെ സസ്പെൻഡ് ചെയ്തു. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പോർട്ട് കമ്മിറ്റിയെ കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്. റോഡ് നിർമ്മാണത്തിന് കരാറെടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽ‌കി. സുര‍ക്ഷ കൺസൾ‌ട്ടൻറ്, ഡിസൈൻ‌ കൺസൾ‌ട്ടൻറ് കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കരാറുകാരൻ മേൽപ്പാലം സ്വന്തം ചെലവിൽ നിർമിക്കണമെന്നും കേന്ദ്ര മന്ത്രി നിർദേശിച്ചു.

ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആൾ മരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ വെളളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി കെ.ജെ. ജെയിംസാണ്(65) മരിച്ചത്. വ്യാഴാഴ്ച രാത്രി പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തിലാണ് ജെയിംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെളളക്കെട്ടിലേക്ക് കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം.

ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർ​ഷം ശക്തിപ്രാപിക്കുന്നു. വെള്ളി, ശനി (May 30,31) ദിവസങ്ങളിൽ അതിതീവ്രമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരേ പോലെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർ​ട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട്(അതിതീവ്രമായ മഴ): 30/05/2025: ഇടുക്കി, കണ്ണൂർ, കാസർഗോഡ്. ഓറഞ്ച് അലർട്ട്(അതിശക്തമായ മഴ): 30/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. അതേസമയം, കേരള …

ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് Read More »

ഉണ്ണി മുകുന്ദൻ ഡി.ജി.പിക്കും എ.ഡി.ജി.പിക്കും പരാതി നൽകി

കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. ഉണ്ണി മുകുന്ദൻറെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ കോടതി വരുന്ന ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പരാതി. എന്നാൽ, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും, ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാന രഹിതമാണെന്നുമാണ് വിപിൻ പ്രതികരിച്ചത്. തന്നെ കൈയേറ്റം ചെയ്തതാണ് വിഷമിപ്പിച്ചതെന്ന് വിപിൻ കൂട്ടിച്ചേർത്തു. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തനാണെന്നും വിപിൻ കുമാർ കൂട്ടിച്ചേർത്തു. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് …

ഉണ്ണി മുകുന്ദൻ ഡി.ജി.പിക്കും എ.ഡി.ജി.പിക്കും പരാതി നൽകി Read More »

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നാശനഷ്ടം: വീടുകളിൽ വെള്ളം കയറി; കാസർകോട് മിന്നൽപ്രളയം: മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറം, കക്കാട് പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു. താവക്കര മേഖലയിൽ വെള്ളം കയറി. ആളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കുന്നു. പുതിയങ്ങാടിയിലെ ക്രസൻറ് ആശുപത്രിയിലും ഭാരതീയ വിദ്യാഭവൻ സ്കൂളിലും വെള്ളം കയറി. കോഴിക്കോട് നാദാപുരം എയർപോർട്ട് റോഡിൽ മരംവീണു കാർ തകർന്നു. 12 വൈദ്യുതി പോസ്റ്റ്‌ തകർന്നു വീണ് റോഡിൽ ഗതാഗത തടസമുണ്ടായി. കണ്ണൂർ താവക്കരയിൽ 30 ഓളം വീടുകളിൽ …

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നാശനഷ്ടം: വീടുകളിൽ വെള്ളം കയറി; കാസർകോട് മിന്നൽപ്രളയം: മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി Read More »

കൊച്ചിയിൽ കാലവർഷത്തെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

കൊച്ചി: ശക്തമായ കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളി‌ മരിച്ചു. തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടിയാണ്(85) മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മരം അന്നക്കുട്ടിയുടെ ദേഹത്ത് വീണത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പറമ്പിൽ നിന്നിരുന്ന റബ്ബർ മരവും വട്ടമരവും അന്നക്കുട്ടിയുടെ ദേഹത്ത് വീണത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അന്നക്കുട്ടി മരിച്ചു. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

പടക്ക നിർമാണ ഫാക്ടറിയിൽ ഉണ്ടായ വൻ സ്‌ഫോടനത്തെ തുടർന്ന് പഞ്ചാബിൽ അഞ്ച് പേർ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിൽ പടക്കനിർമാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 5 മരണം. 30-ലധികം ആളുകൾക്ക് പരുക്കേറ്റു. നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. പഞ്ചാബ് മുക്ത്‌സർ ജില്ലയിലെ സിംഗേവാലയിൽ വ്യാഴാഴ്ച(30) പുലർച്ചെ 1:30 ഓടെയായിരുന്നു സ്ഫോടനം ഉണ്ടായത്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഫാക്ടറിയിൽ തീപിടുത്തമുണ്ടാവുകയും പിന്നാലെ വൻ പൊട്ടിത്തെറിയും ഉണ്ടാവുകയായിരുന്നു. ഫാക്ടറി പ്രവർത്തിച്ചിരുന്ന രണ്ടുനില കെട്ടിടം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു. സംഭവ സമയത്ത് ഫാക്ടറിയിൽ 40 ഓളം തൊഴിലാളികളുണ്ടായിരുന്നു. 34 ഓളം പേർ നിസാര …

പടക്ക നിർമാണ ഫാക്ടറിയിൽ ഉണ്ടായ വൻ സ്‌ഫോടനത്തെ തുടർന്ന് പഞ്ചാബിൽ അഞ്ച് പേർ മരിച്ചു Read More »

ഇടുക്കിയിലെ റോഡുകള്‍ക്ക് 107 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍

ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ രണ്ടു പ്രധാന റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 107.07 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മണ്ഡലത്തിലെ പ്രധാന റോഡ് പദ്ധതികളായ ചേലച്ചുവട് – വണ്ണപ്പുറംറോഡിന് 52.01 കോടിയും, നത്തുകല്ല് അടിമാലി റോഡിന് 55.06 കോടിരൂപയുടെയും ധനാനുമതി നല്‍കി. കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) മുഖേനയാണ് നിര്‍മാണം നടത്തുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് ഇതു …

ഇടുക്കിയിലെ റോഡുകള്‍ക്ക് 107 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍ Read More »

മഴക്കെടുതിയിൽ ഇടുക്കിയിൽ 4.35 കോടിയുടെ കൃഷിനാശം, കൂടുതൽ നഷ്ടം വാഴ കർഷകർക്ക്

ഇടുക്കി: കനത്തകാറ്റിലും മഴയിലും ജില്ലയിൽ 4.35 കോടി രൂപയുടെ കൃഷിനാശം. 285.13 ഹെക്ടർ സ്ഥലത്തെ വിവിധ കാർഷിക വിളകൾ നശിച്ചു. 2520 കർഷകരുടെ കൃഷിയാണ് നശിച്ചത്. മെയ് 15 മുതൽ 28 വരെയുള്ള കാലയളവിലെ പ്രാഥമിക കണക്കാണിതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. വാഴ, ഏലം, കുരുമുളക്, റബർ, കൊക്കോ എന്നിവയാണ് കൂടുതലായും നശിച്ചത്. 72.87 ഹെക്ടറിലെ 33613 കുലച്ച വാഴകളാണ് നശിച്ചത്. 658 കർഷകർക്കായി രണ്ടു കോടി രൂപയുടെ നഷ്ടമുണ്ടായി. 238 കർഷകരുടെ 6.04 ഹെക്ടറിലെ …

മഴക്കെടുതിയിൽ ഇടുക്കിയിൽ 4.35 കോടിയുടെ കൃഷിനാശം, കൂടുതൽ നഷ്ടം വാഴ കർഷകർക്ക് Read More »

കുമളി ചെക്പോസ്റ്റിനു സമീപം വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണ് അപകടം

കുമളി ചെക്പോസ്റ്റിനു സമീപം വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണ് അപകടം അപകടത്തെ തുടർന്ന് ഒരാൾ മരണപ്പെട്ടതായും മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം പോലീസിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധസംഘടന പ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു ശക്തമായി പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമായി മാറുന്നു

അഭിഭാഷകരുടെ പാനൽ; അപേക്ഷിക്കേണ്ട അവസാനി തീയതി ജൂൺ 10

ഇടുക്കി: ഇടുക്കി മുൻസിഫ് കോർട്ട് സെൻ്ററിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യത ഉള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി, എൻറോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ ഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡേറ്റയും ജനനത്തീയതി, …

അഭിഭാഷകരുടെ പാനൽ; അപേക്ഷിക്കേണ്ട അവസാനി തീയതി ജൂൺ 10 Read More »

തെനങ്കുന്ന് ബൈപ്പാസ് റെസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി; പ്രസിഡണ്ടായി ഷാജി പി ജോർജ്, സെക്രട്ടറിയായി ജോസ് അലക്സ്, ട്രഷററായി ബിനോ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

തൊടുപുഴ: തെനങ്കുന്ന് ബൈപ്പാസ് റെസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും തൊടുപുഴ കോലോത്ത് വസതിയിൽ വച്ചു കൂടി. ഈശ്വര പ്രാർത്ഥനാന്തരം അസോസിയേഷനിൽ നിന്ന് വേർപിരിഞ്ഞവർക്ക് വേണ്ടി യോഗം അനുശോചനം രേഖപ്പെടുത്തി, മീറ്റിംഗിൽ ഷാജി പി ജോർജ് സ്വാഗതം ആശംസിച്ചു. സൈജൻ സ്റ്റീഫൻ അധ്യക്ഷ പ്രസംഗം നടത്തി പൊതു യോഗം ട്രാക്ക് പ്രസിഡണ്ട് ശശി ടി എം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സെബാസ്റ്റ്യൻ മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ മിനിറ്റ്സും വരവ് ചെലവ് കണക്കുകളും ട്രഷറർ ബിനോ തോമസ് …

തെനങ്കുന്ന് ബൈപ്പാസ് റെസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി; പ്രസിഡണ്ടായി ഷാജി പി ജോർജ്, സെക്രട്ടറിയായി ജോസ് അലക്സ്, ട്രഷററായി ബിനോ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു Read More »

വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തും: മന്ത്രി ഡോ. ആര്‍ ബിന്ദു

ഇടുക്കി: വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിലെ പുതിയ കംപ്യൂട്ടര്‍ ലാബില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. കോളേജിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സജ്ജമാകുന്നതോടെ മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഏറെ ദൂരം യാത്ര ചെയ്യാതെ ഇവിടെ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സാഹചര്യം ഇതിവഴിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രവേശന പരീക്ഷകള്‍, …

വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തും: മന്ത്രി ഡോ. ആര്‍ ബിന്ദു Read More »

കന്നഡ ഭാഷാ പരാമർശം: ക്ഷമാപണം നടത്തില്ല, സ്‌നേഹം കൊണ്ടു പറഞ്ഞതെന്ന് കമൽ ഹാസൻ

തിരുവനന്തപുരം: കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജന്മം കൊണ്ടതെന്ന് സ്‌നേഹം കൊണ്ടു പറഞ്ഞതാണെന്നും ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നും നടൻ കമൽഹാസൻ. തമിഴ് ചിത്രം “തഗ് ലൈഫി് ൻറെ റിലീസിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കമൽഹാസൻ പ്രതികരിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കന്നഡ നടൻ ശിവരാജ് കുമാറിനോട് ഏറെ സ്നേഹത്തോടെ പറഞ്ഞ കാര്യമാണ് വിവാദമായിരിക്കുന്നതെന്നും ഭാഷ സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചകൾ ചരിത്രകാരന്മാർക്കും ഭാഷാപണ്ഡിതന്മാർക്കും വിടുന്നതാവും ഉചിതമെന്നും കമൽഹാസൻ പറഞ്ഞു. തഗ് ലൈഫ് സിനിമയെയും തന്നെയും ജനങ്ങൾ സംരക്ഷിക്കുമെന്നും …

കന്നഡ ഭാഷാ പരാമർശം: ക്ഷമാപണം നടത്തില്ല, സ്‌നേഹം കൊണ്ടു പറഞ്ഞതെന്ന് കമൽ ഹാസൻ Read More »

വാർഡ് പുനർ വിഭജനം; തൊടുപുഴയിൽ മൂന്ന് വാർഡുകൾ വർധിച്ച് 38 വാർഡുകൾ

തൊടുപുഴ: ന​ഗരസഭയിൽ വാർഡ് പുനർ വിഭജനത്തെ തുടർന്ന് മൂന്ന് വാർഡുകൾ വർധിച്ചു. 35 വാർഡുകളായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. പുതിയ പട്ടിക അനുസരിച്ച് 38 വാർഡുകളാണ് ഉള്ളത്. വാർഡ് ഒന്ന് – വെങ്ങല്ലൂർ, വാർഡ് രണ്ട് – ​ഗുരു ഐ.റ്റി.സി, വാർഡ് മൂന്ന് – വേങ്ങത്താനം, വാർഡ് നാല് – മഠത്തിക്കണ്ടം, വാർഡ് അഞ്ച് – മുനിസിപ്പൽ യു.പി സ്കൂൾ, വാർഡ് ആറ് – അമ്പലം, വാർഡ് ഏഴ് – ബി.എച്ച്.എസ്, വാർഡ് എട്ട് – വടക്കുംമുറി, വാർഡ് …

വാർഡ് പുനർ വിഭജനം; തൊടുപുഴയിൽ മൂന്ന് വാർഡുകൾ വർധിച്ച് 38 വാർഡുകൾ Read More »

കറണ്ട് ലഭിക്കുന്നില്ല; യൂത്ത് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി

ഇടുക്കി: പീരുമേട്ടിലെ പോത്തുപറ, പീരുമേട്, കുട്ടിക്കാനം, തുടങ്ങിയ പ്രദേശങ്ങളിൽ കറണ്ട് ഇല്ലാതായിട്ട് എട്ടു ദിവസമായി. ഇതേ തുടർന്ന് ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബിയുടെ അനാസ്ഥയ്ക്കെതിരെ പോത്തുപറ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി നിക്സൺ ജോർജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്ട്ടറി മനോജ്‌ രാജൻ, രാജു കുടമാളൂർ, പി രാജൻ, സതീഷ്, സി.കെ അനീഷ്‌, …

കറണ്ട് ലഭിക്കുന്നില്ല; യൂത്ത് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി Read More »

നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു

തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. വ്യാഴാഴ്ച(29) രാവിലെ 10 മണിയോടെ, 20 സെന്‍റീമീറ്റർ വീതം ആകെ 80 സെന്‍റീമീറ്റർ ഷട്ടറുകൾ ഉയർത്തി. ഇക്കാരണത്താൽ ഡാമിന്‍റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്റ്റർ മുന്നറിയിപ്പു നൽകി.

ഉണ്ണി മുകുന്ദൻ മാനേജറെ തല്ലിയെന്ന പരാതിയിൽ അമ്മയും ഫെഫ്കയും ഇടപെട്ടു

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ മുൻ മാനേജറെ തല്ലിയെന്ന പരാതിയിൽ ഇടപെട്ട് അമ്മയും ഫെഫ്കയും. ഇരുവരും തമ്മിൽ ചർച്ച നടത്തി പ്രശ്ന പരിഹാരം നടത്തും. നടൻ ഉണ്ണി മുകന്ദൻ മാനേജറുടെ കരണത്തടിച്ചെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. മർദനത്തിനൊപ്പം ഉണ്ണി മുകുന്ദൻ അസഭ്യം പറഞ്ഞതായും വിപിൻ നൽകിയ പരാതിയുണ്ട്. അതേസമയം, വിപിൻ കുമാറിന്‍റെ കണ്ണട താൻ ഊരിമാറ്റി പൊട്ടിച്ചുവെന്നത് സത്യമാണെന്നും എന്നാൽ, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. വിപിന്‍റെ ഭാഗം കേൾക്കുന്നതിനൊപ്പം ഉണ്ണിയിൽ നിന്നും അമ്മയും ഫെഫ്കയും …

ഉണ്ണി മുകുന്ദൻ മാനേജറെ തല്ലിയെന്ന പരാതിയിൽ അമ്മയും ഫെഫ്കയും ഇടപെട്ടു Read More »

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിച്ചു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യുനമർദം തീവ്ര ന്യുനമർദമായി ശക്തി പ്രാപിച്ചതായി കാലവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. കൂടാതെ, വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമർദം അതിതീവ്ര ന്യുനമർദമായി വീണ്ടും ശക്തി പ്രാപിച്ചു ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും(പശ്ചിമ ബംഗാൾ) ഖെപ്പു പാറ(ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കും. ഇക്കാരണത്താൽ സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇതോടൊപ്പം, അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകും. ഈ സാഹചര്യത്തിൽ മേയ് 31 വരെ ഒറ്റപ്പെട്ട …

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിച്ചു Read More »