തിരുവനന്തപുരം: എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പെന്ന പേരില്‍ പൊതുവിജ്യാഭ്യാസ വകുപ്പിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക.പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.