
മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ ഭീഷണി. 10000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പറഞ്ഞിരിക്കുന്നത്. ആളുകളെ കോവിഡിന്റെ സമയത്ത് ഓവർഹൈഡ് ചെയ്തുവെന്നും ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും, അതിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും സി.ഇ.ഒ മാർക്ക് സക്കർബർഗ് നേരത്തെ സമ്മതിച്ചിരുന്നു. കാര്യമായ ജോലി ഓർഗനൈസേഷനിലില്ലാത്തതിനാൽ പ്രായോഗികമായി ഒന്നും ചെയ്യാതിരിക്കാൻ തനിക്ക് 200,000 ഡോളർ നൽകിയതായി മുൻ മെറ്റാ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു.

നിരവധി ജീവനക്കാർ പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ കഥ പറയാൻ മുന്നോട്ട് വന്നിട്ടുണ്ട്. മെറ്റയിൽ 2021 മെയ് മുതൽ ജോലി ചെയ്തു വരികയും യു.എസിൽ നിന്ന് പുറത്തുകടക്കുകയും ചെയ്ത ചെൽ സ്റ്റീരിയോഫാണ് അതിലൊരാൾ. സ്റ്റീരിയോഫിന് പിരിച്ചുവിടലിന്റെ മെയിൽ ലഭിച്ചത് ഒരു ദിവസം പുലർച്ചെ നാല് മണിക്കാണ്. കമ്പനിയിലെ അവസാന ദിവസമാണിതെന്ന മെയിലായിരുന്നു അത്. സ്റ്റീരിയോഫ് മെറ്റയിലേക്കെത്തുന്നതിന് മുമ്പ് മൈക്രോസോഫ്റ്റിൽ ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്തിരുന്നു.
