താമരശേരി: ഷിബില വധക്കേസുമായി ബന്ധപ്പെട്ട് നടപടിയെടുത്ത താമരശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാധിൻറെ സസ്പെൻഷൻ പിൻവലിച്ചു.
ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനു പിന്നാലെയായിരുന്നു സസ്പെൻഷൻ. എന്നാൽ നൗഷാദിനെ ബലിയാടാക്കുകയാണെന്ന ആഘേപം ഉയർന്നിരുന്നു. മാർച്ച് പതിനെട്ടിനാണ് ലഹരി മരുന്നിന് അടിമയായ യാസിർ ഭാര്യ ഷിബിലയെ കുത്തിക്കൊലപ്പെടുത്തിയത്.
ഷിബിലയുടെ മാതാപിതാക്കളെയും യാസിർ കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. മരിക്കുന്നതിന് മുൻപ് ഷിബില യാസിറിനെതിരേ നൽകിയ പരാതി ഗ്രേഡ് എസ്ഐ നൗഷാദായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
എന്നാൽ പരാതിയെ ഗൗരവമായി നൗഷാദ് കൈകാര്യം ചെയ്തില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ നൗഷാദിനെ സസ്പെൻഡ് ചെയ്യതത്.
എന്നാൽ വിശദമായ പരിശോധനയിൽ നൗഷാദിൻറെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്നും പരാതി ലഭിച്ചപ്പോൾ തന്നെ എസ്എച്ച്ഒയ്ക്ക് കൈമാറി എന്നുമാണ് അന്വേഷണത്തിൽ വ്യക്തമായി. ഇതിൻറെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.