അറക്കുളം: തുമ്പച്ചി കുരിശുമല തീർത്ഥാടനം ഏപ്രിൽ 11 മുതൽ 27 വരെ നടത്തപ്പെടും. അറക്കുളം സെൻ്റ് മേരീസ് പുത്തൻപള്ളിയുടെ തീർത്ഥാടന കേന്ദ്രമായ തുമ്പച്ചി കുരിശുമലയിൽ വലിയ നോമ്പ് ആചരണം ഏപ്രിൽ പതിനൊന്നു മുതൽ 27 ഞായർ വരെ വിപുലമായി ആചരിക്കുകയാണ്. 11 ന് വെള്ളി രാവിലെ ഒമ്പതിന് കുരിശിൻ്റെ വഴി ഗത്സമെനിയിൽ നിന്നും മലമുകളിലേക്ക്. 10 മണിക്ക് വിശുദ്ധ കുർബാന ഫാ. ജേക്കബ് കടുതോടിൽ, വചന സന്ദേശം ഫാ. ജോസഫ് കുറ്റിയാങ്കൽ, ഊട്ട് നേർച്ച. 12ന് വിശുദ്ധ കുർബാന.

പതിമൂന്ന് ഓശാന ഞായർ, രാവിലെ ഏഴിന് കുരുത്തോല വെഞ്ചിരിപ്പ് ഇടവക ദേവാലയത്തിൽ, 11 ന് വിശുദ്ധ കുർബാന തുമ്പച്ചി കപ്പേളയിൽ.

പതിനെട്ട് ദുഃഖവെള്ളിയാഴ്ച രാവിലെ ആറിനു ദു:ഖവെള്ളി തിരുകർമ്മങ്ങൾ ഇടവക ദേവാലയത്തിൽ, എട്ടിന് ഭക്തിനിർഭരമായ കുരിശിൻ്റെ വഴി അറക്കുളം അശോക കവലയിൽ നിന്ന് മെയിൻ റോഡിലൂടെ തുമ്പച്ചി കുരിശുമലയിലേക്ക്, സമാപന പ്രാർത്ഥന, 11 ന് പീഡാനുഭവ സന്ദേശം വെരി. റവ.ഡോ. വിൻസൺ ജോസഫ് കദളിക്കാട്ടിൽ പുത്തൻപുര, നേർച്ച കഞ്ഞി.

27 പുതുഞായർ രാവിലെ പത്തിന് കുരിശിൻ്റെ വഴി ഗത് സ മെനിയിൽ നിന്നും മലമുകളിലേക്ക്, 10-30 ന് വിശുദ്ധ കുർബാന, പാച്ചോർ നേർച്ച എന്നിങ്ങനെയാണ് തിരുകർമ്മങ്ങൾ എന്ന് വികാരി ഫാ.മൈക്കിൾ കിഴക്കേപ്പറമ്പിൽ,, കൈക്കാരൻമാരായ ബേബി ഐക്കരമറ്റം, ജോയി കുളത്തിനാൽ,, ഷിന്ദു കുളത്തിനാൽ, കുരുവിള ജേക്കബ് കാരുവേലിൽഎന്നിവർ വാർത്താ സമ്മേളനത്തിലറിയിച്ചു.