പാലക്കാട്: ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാതായതായി പരാതി. ഒറ്റപ്പാലം സ്വദേശി ബാസിലയെയും ഏഴും രണ്ടും വയസുള്ള മക്കളേയുമാണ് കാണാതായത്. യുവതിയുടെ ഭർത്താവാണ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് യുവതിയേയും കുട്ടികളേയും കാണാതായതെന്നാണ് പരാതി. ഒറ്റപ്പാലം സ്വദേശിയായ ബാസില പരീക്ഷ എഴുതാനായാണ് മക്കളേയും കുട്ടി ഒറ്റപ്പാലത്തേക്കെത്തിയത്. വൈകിട്ട് 4 മണിയോടെ പട്ടാമ്പിയിലെ ഭർത്താവിൻറെ വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇവിടെ എത്തിയിട്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണ്.
പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി
