ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിട്ടാൽ ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ. ഇത് സംബന്ധിച്ച സത്യവാങ്മൂലം സി.ബി.ഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്തു.
കൊച്ചി സി.ബി.ഐ യൂണിറ്റിലെ എസ്.പി.എ ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കെ.ബാബു, ജോസ്.കെ.മാണി എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സി.ബി.ഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.