Timely news thodupuzha

logo

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പെന്ന വ്യവസ്ഥ ആവശ്യമില്ലന്നും നിബന്ധനകൾക്ക് വിധേയമാകുമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: വീണ്ടെടുക്കാനാകാതെ തകർന്ന കുടുംബങ്ങൾ വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 142–ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. ജസ്റ്റിസുമാരായ സഞ്‌ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ.എസ്.ഒക, വിക്രം നാഥ്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള കാലയളവ്, ആർട്ടിക്കിൾ 142 പ്രകാരം സുപ്രീം കോടതിക്ക് നീക്കാനാകുമോ എന്നായിരുന്നു ബെഞ്ച് പരിശോധിച്ചത്.

ഇതിൽ വാദം കേൾക്കുന്നതിനിടെ പരസ്പര സമ്മതത്തോടെ വേർ പിരിയാൻ തീരുമാനിച്ച ദമ്പതികൾക്ക് വിവാഹം വേർപെടുത്താമെന്ന് കോടതി നിരീക്ഷിച്ചത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പെന്ന വ്യവസ്ഥ ആവശ്യമില്ലെന്നും എന്നാൽ ഇത് നിബന്ധനകൾക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *