Timely news thodupuzha

logo

എം.വി. ഗോവിന്ദൻ മാനനഷ്ടകേസ് ഫയൽ ചെയ്തു

കണ്ണൂർ: സ്വപ്ന സുരേഷിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാനനഷ്ടകേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് കോടതിയിൽ നേരിട്ട് ഹാജരായാണ് ഹർജി നൽകിയത്. ഐപിസി 12 ബി, ഐപിസി 500 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാാൻ വിജേഷ് പിള്ള എന്നയാൾ വഴി എം.വി. ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തൻറെ പ്രശസ്തിക്ക് മങ്ങലെറ്റെന്നും 10 കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ഗോവിന്ദൻ ആവശ്യപ്പെടുന്നു. സമാന സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ സ്വപ്നയ്‌ക്കെതിരേ കേസെടുത്തെങ്കിലും ഹൈക്കോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *