ചത്തീസ്ഗട്ടിലെ അറസ്റ്റ്; പന്നിമറ്റം ഹോളിസ്പിരിറ്റ് കോൺവെന്റിൽ ഐക്യദാർഡ്യവുമായി കേരള കോൺഗ്രസ്
തൊടുപുഴ: ചത്തീസ്ഗട്ടിൽ ജയിലിൽ കഴിയുന്ന കന്യസ്ത്രീകളുടെ മോചനത്തിനായി പന്നിമറ്റം ഹോളിസ്പിരിറ്റ് കോൺവെന്റിൽ ഐക്യദ്യാർഡ്യവുമായി കേരളാ കോൺഗ്രസ് സംഘം എത്തി. ജയിൽവാസം അനുഭവിക്കുന്ന സി.വന്ദന, സി.പ്രീതി എന്നിവരുടെ ഹോം പ്രൊവിൻസിന്റെ ഭാഗമായ അസീസ്സി ഹോളിസ്പിരിറ്റ് കോൺവെന്റും പിന്നോക്ക ജനവിഭാഗങ്ങൾക്കായി ആതുരശുശ്രൂഷ ഉറപ്പു വരുത്തുന്ന മരിയൻ ഹോസ്പിറ്റലുമാണ് അരനൂറ്റാണ്ടായി പന്നിമറ്റത്ത് പ്രവർത്തിച്ചു വരുന്നത്. ജയിൽവാസം അനുഭവിക്കുന്ന സി. പ്രീതയെ ചേർത്തല എസ്.എച്ച് ഗ്രീൻ ഗാർഡൻസ് നേഴ്സിംഗ് കോളേജിൽ പഠിപ്പിച്ച അധ്യാപിക കൂടിയാണ് കോൺവെന്റിലെ മദർ സി.സീനാ മേരി എന്നത് നാട്ടുകാരിലും …











































