Timely news thodupuzha

logo

Month: June 2025

രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം

ഇടുക്കി: അന്‍പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരവും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്‍ 2025 വരെ സംരക്ഷിത വനമേഖലകളില്‍ നടത്തിയ മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാര്‍ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. രാജ്യത്തെ 438 സംരക്ഷിത വനമേഖലകളില്‍ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും …

രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം Read More »

കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികൾ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണം; പ്രതിപക്ഷ നേതാവ്

കൊച്ചി: ചെല്ലാനത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടിയവർ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ മന്ത്രി സജി ചെറിയാൻ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എപ്പോൾ മുതലാണ് മത്സ്യത്തൊഴിലാളികളെ കണ്ടാൽ ഗുണ്ടകളാണെന്ന് ഫിഷറീസ് മന്ത്രിക്ക് തോന്നിത്തുടങ്ങിയത്? താടി വച്ചവരൊക്കെ ഗുണ്ടകളാണോ? താടി വച്ചവരൊക്കെ ഗുണ്ടകളാണെന്ന് ഒരു മന്ത്രിക്ക് തോന്നിത്തുടങ്ങിയാൽ കേരളത്തിന്റെ അവസ്ഥ എന്താകും? താടിവച്ചതു കൊണ്ട് ഗുണ്ടകളാണെന്ന് തോന്നിയെന്നും പത്രത്തിൽ കണ്ടപ്പോഴാണ് അവർ പാട്ടിക്കാരാണെന്ന് മനസിലായതെന്നുമാണ് മന്ത്രി പറഞ്ഞത്. രൂക്ഷമായ കടലാക്രമണമുള്ള പ്രദേശത്ത് …

കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികൾ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണം; പ്രതിപക്ഷ നേതാവ് Read More »

യു.പിയിൽ 18 മാസമുള്ള കുഞ്ഞ് കടല വേവിക്കുന്ന പാത്രത്തിൽ വീണ് മരിച്ചു; കുട്ടിയുടെ സഹോദരി മരിച്ചതും സമാനമായ രീതിയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിൽ കടല വേവിക്കുന്ന കലത്തിൽ വീണ് 18 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. സമാനരീതിയിൽ 2 വർഷം മുൻപ് കുഞ്ഞിൻറെ സഹോദരിയും പരിപ്പ് വേവിച്ചുകൊണ്ടിരുന്ന പാത്രത്തിൽ വീണ് പൊള്ളലേറ്റാണ് മരിച്ചത്. വീട്ടിൽ കടലക്കറി പാചകം ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തിലേക്കു വീഴുകയായിരുന്നു എന്ന് കുഞ്ഞിൻറെ അമ്മ പറഞ്ഞതായി പൊലീസ് പറയുന്നു. വലിയ രീതിയിൽ പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേസമയം, മൃതദേഹവുമായി വീട്ടിലെത്തിയ രക്ഷിതാക്കൾ പൊലീസിനെ അറിയിക്കാതെ ഞായറാഴ്ച തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. …

യു.പിയിൽ 18 മാസമുള്ള കുഞ്ഞ് കടല വേവിക്കുന്ന പാത്രത്തിൽ വീണ് മരിച്ചു; കുട്ടിയുടെ സഹോദരി മരിച്ചതും സമാനമായ രീതിയിൽ Read More »

മരുന്നു നിർമാണ കമ്പനിയിൽ പൊട്ടിത്തെറി; തെലങ്കാനയിൽ രണ്ട് പേർ മരിച്ചു,

ന്യൂഡൽഹി: തെലങ്കാനയിലെ മരുന്നു നിർമാണ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ 2 പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശങ്കറെഡ്ഡി ജില്ലയിലെ സിഗാച്ചി ഫാർമ കമ്പനിയിലെ പാസമൈലാരം ഫേസ് 1 ലാണ് തിങ്കളാഴ്ച പൊട്ടിത്തെറിയുണ്ടായത്. അഗ്നിശമന സേനാനികൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൻറെ കാരണം വ്യക്തമല്ല. രക്ഷാ പ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ആളപായമില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ‌

പാലക്കാട് പതിനാല് വയസ്സുള്ള പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ താത്കാലികമായി അടച്ചിട്ടിരുന്ന ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾ തുറന്നു

പാലക്കാട്: തച്ചനാട്ടുകരയിൽ 14 വയസ്സുള്ള പെൺകുട്ടി ആശിർ നന്ദ ജീവനൊടുക്കിയതിനു പിന്നാലെ താത്കാലികമായി അടച്ചിട്ടിരുന്ന ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾ തുറന്നു. പുതിയ പിടിഎ ഭാരവാഹികളുടെ സാന്നിധ‍്യത്തിലായിരുന്നു സ്കൂൾ തുറന്നത്. അതേസമയം പുതിയ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും തെരഞ്ഞെടുത്തു. പ്രിൻസിപ്പലായി സിസ്റ്റർ പൗലി, വൈസ് പ്രിൻസിപ്പലായി സിസ്റ്റർ ജൂലി തുടങ്ങിയവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആശിർ നന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ചാണ് സ്കൂൾ അസംബ്ലി ചേർന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആശിർനന്ദ ജീവനൊടുക്കിയത്. വിദ‍്യാർഥിനി‍യുടെ ആത്മഹത‍്യക്ക് കാരണം സ്കൂളിലെ മാനസിക പീഡനമാണെന്ന് ആരോപിച്ച് …

പാലക്കാട് പതിനാല് വയസ്സുള്ള പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ താത്കാലികമായി അടച്ചിട്ടിരുന്ന ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾ തുറന്നു Read More »

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച (June 30) രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിലെ പൊലീസ് മേധാവിയായ ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ ഇദ്ദേഹം ചുമതലയേൽക്കും. നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഐബി സ്‌പെഷ്യൽ ഡയറക്റ്ററാണ് ആന്ധ്ര പ്രദേശ് സ്വദേശിയായ റവാഡ ചന്ദ്രശേഖർ. യുപിഎസ്‌സി കൈമാറിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു ഐബി സ്പെഷൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖർ. …

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ Read More »

ട്രംപും നെതന്യാഹുവും ദൈവത്തിൻറെ ശത്രുക്കളെന്ന് ഇറാനിലെ ഉന്നത മതനേതാവ് ആയത്തുളള നാസർ മകാരെം ഷിറാസി

ടെഹ്റാൻ: അമെരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരേ ‘ഫത്വ’ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത മതനേതാവ്. ഷിയാ പുരോഹിതൻ ആയത്തുളള നാസർ മകാരെം ഷിറാസിയാണ് ഫത്വ പുറപ്പെടുവിച്ചത്. ട്രംപും നെതന്യാഹുവും ദൈവത്തിൻറെ ശത്രുക്കളാണെന്ന് നാസർ മകാരെം ഷിറാസി പറഞ്ഞു. ഇറാൻറെ നേതൃത്വത്തിന് ഭീഷണിയുയർത്തിയ ഇവരെ അധികാരഭ്രഷ്ടരാക്കാൻ ലോകമെമ്പാടുമുളള മുസ്‌ലിംകൾ ഒത്തുചേരണമെന്നും ആഹ്വാനം. നേതാവിന് അല്ലെങ്കിൽ മതപരമായ അധികാരിക്ക് ഭീഷണി ഉയർത്തുന്ന വ്യക്തിയെയോ ഭരണകൂടത്തെയോ ‘war lord’ അല്ലെങ്കിൽ ‘മൊഹാരെബ്’ ആയാണ് കണക്കാക്കുകയെന്ന് നാസർ മകാരെം …

ട്രംപും നെതന്യാഹുവും ദൈവത്തിൻറെ ശത്രുക്കളെന്ന് ഇറാനിലെ ഉന്നത മതനേതാവ് ആയത്തുളള നാസർ മകാരെം ഷിറാസി Read More »

ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികൾ മരിച്ച നിലയിൽ; ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതായി കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര‍്യ രശ്മി (32) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ സ്വകാര‍്യ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. മരുന്ന് കുത്തിവച്ച് ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ചരക്ക് കപ്പലിന് തീപിടിച്ചു; ഒമാൻ ഉൾക്കടലിൽ നടന്ന അപകടത്തിൽപ്പെട്ട ജീവനക്കാരെ രക്ഷിച്ചു

ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ ചരക്ക് കപ്പലിന് തീപിടിച്ചു. ഗുജറാത്തിലെ കാണ്ട്ലയിൽ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന എംടി യി ചെങ് 6 എന്ന ചരക്കു കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് തബാർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരിൽ 14 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഞായറാഴ്ച (June 29) വൈകിട്ടാണ് കപ്പൽ അപകടത്തെ സംബന്ധിച്ച് ഇന്ത്യൻ നാവിക സേനയ്ക്ക് വിവരം ലഭിക്കുന്നത്. 13 ഇന്ത്യൻ ഉദ്യോഗസ്ഥരും 5 ജീവനക്കാരുമടങ്ങുന്ന ഐഎൻഎസ് തബാർ സംഘം …

ചരക്ക് കപ്പലിന് തീപിടിച്ചു; ഒമാൻ ഉൾക്കടലിൽ നടന്ന അപകടത്തിൽപ്പെട്ട ജീവനക്കാരെ രക്ഷിച്ചു Read More »

റാഗിങ്ങ്‌ വിരുദ്ധ ചട്ടലംഘനത്തിന്റെ പേരിൽ കേരളത്തിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

ന്യൂഡൽഹി: റാഗിങ്ങ് തടയുന്നത് സംബന്ധിച്ചുള്ള ചട്ടലംഘനത്തിന് കേരളത്തിലെ ഉൾപ്പടെ രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണംകാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് ജൂൺ ഒമ്പതിന്‌ അയച്ച കത്തിൽ യുജിസി വ്യക്തമാക്കി. നോട്ടീസ് ലഭിച്ചത് കേരളത്തിലെ അഞ്ച് സ്ഥാപനങ്ങൾക്ക് – തിരുവനന്തപുരം എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, പാലക്കാട് ഐഐടി, പാലക്കാട് കലാമണ്ഡലം, മലപ്പുറം തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല, കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. പാലക്കാടിന് …

റാഗിങ്ങ്‌ വിരുദ്ധ ചട്ടലംഘനത്തിന്റെ പേരിൽ കേരളത്തിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി Read More »

തൃശൂരിൽ ലോറിയിടിച്ച് മരിച്ചത് കൊച്ചിയിലെ അക്ഷയ സെൻറർ ഉടമയും സുഹൃത്തും

തൃശൂർ: കുതിരാനിൽ ലോറിയിടിച്ച് മരിച്ച യുവതിയെയും യുവാവിനെയും തിരിച്ചറഞ്ഞു. കൊച്ചിയിലെ അക്ഷയ സെൻറർ ഉടമ കലൂർ സ്വദേശി മാസിൻ അബാസ്, സുഹൃത്തായ ആലപ്പുഴ നൂറനാട് സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്. ഹെൽമറ്റ് താഴെ വീണപ്പോൾ‌ എടുക്കാനിറങ്ങിയപ്പോഴാണ് ഇരുവരെയും ലോറിയിടിച്ചത്. ഇരുവരുടെയും ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു. പാലക്കാട് റൈഡിന് പോയി ബൈക്കിൽ മടങ്ങുന്നതിനിടെ കുതിരാൻ തുരങ്കത്തിന് സമീപമുള്ള പാലത്തിൽ രാത്രി ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ഹെൽമറ്റ് എടുക്കുന്നതിനായി പെട്ടെന്നു നിർത്തിയ ബൈക്കിനു പിന്നിലായി …

തൃശൂരിൽ ലോറിയിടിച്ച് മരിച്ചത് കൊച്ചിയിലെ അക്ഷയ സെൻറർ ഉടമയും സുഹൃത്തും Read More »

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്നു; മലപ്പുറം സ്വദേശികളായ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൽ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെട്ട ആംബുലൻസിനെ ഇവർ കാറിൽ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത കാറിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളിൽ നിന്ന് വോക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.

തൊടുപുഴയിൽ വീണ്ടും തെരുവ് നായ ശല്യം രൂക്ഷം; നടപടി വേണമെന്ന് മുൻ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്

തൊടുപുഴ: ഒരിടവേളക്ക് ശേഷം തൊടുപുഴയിൽ വീണ്ടും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. നഗരഹൃദയത്തിലടക്കം ആണ് തെരുവ്‌നായ്ക്കൾ ഭീഷണി ഉയർത്തുന്നത്. നഗരത്തിൽ എത്തുന്ന ആളുകൾക്കിടയിലൂടെ ഭീതിയുണർത്തി അലഞ്ഞുതിരിയുകയാണ് നായ്ക്കൾ. ആയിരക്കണക്കിന് വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും സാധാരണക്കാരും അടക്കം ദിവസേന എത്തുന്ന നഗരത്തിലാണ് തെരുവുനായ്ക്കളുടെ സാന്നിധ്യം ഉള്ളത്. താൻ ചെയർമാനായിരുന്ന കാലഘട്ടത്തിൽ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ 9 മാസക്കാലമായി തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുവാൻ ഇപ്പോളത്തെ മുനിസിപ്പൽ ഭരണസമിതി വേണ്ട ഇടപെടലുകൾ …

തൊടുപുഴയിൽ വീണ്ടും തെരുവ് നായ ശല്യം രൂക്ഷം; നടപടി വേണമെന്ന് മുൻ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് Read More »

തൊമ്മൻകുത്ത് കുരിശ് പൊളിക്കൽ; ഡെപ്യുട്ടി കളക്ടർ സ്ഥലം സന്ദർശിച്ചു

തൊടുപുഴ: തൊമ്മൻകുത്ത് കുരിശ് പൊളിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം ഡെപ്യുട്ടി കളക്ടർ കെ.എം ജോസുകുട്ടിയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പിലെ എൽ.എ തഹസീൽദാർ ബിബിൻ ഭാസ്‌കർ, ഡെപ്യുട്ടി തഹൽസീർദാർ സിജോയി, ഹെഡ്‌സർവേയർ ബിനു ആനന്ദ്, താലൂക്ക് സർവേയർ ജിഷ എന്നിവരും തൊടുപുഴ ഡി.വൈ.എസ്.പി പി.കെ സാബു, കരിമണ്ണൂർ ഇൻസ്‌പെക്ടർ വി.സി വിഷ്ണുകുമാർ, കാളിയാർ എസ്.എച്ച്.ഒ ബിജു ജോൺ ലൂക്കോസ് എന്നിവരും കളിയാർ ഫോറസ്റ്റ് റേഞ്ച് ഒഫീസർ ടോമിൻ അരഞ്ഞാണിയുടെ …

തൊമ്മൻകുത്ത് കുരിശ് പൊളിക്കൽ; ഡെപ്യുട്ടി കളക്ടർ സ്ഥലം സന്ദർശിച്ചു Read More »

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള പാത പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി

വണ്ണപ്പുറം: നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള വഴി പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി. വനം വകുപ്പ് നിർദേശ പ്രകാരമെന്ന വിശദീകരണവും. ഇതോടെ വിശ്വാസികൾക്ക് പ്രാർഥന നടത്താൻ ഇവിടേയ്ക്ക് പ്രവേശിക്കണമെങ്കിൽ വലിയ ഏണിവയ്ക്കണം. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റ അരികിലുള്ളതാണ് വിവാദഭൂമി. റോഡ് പണിയുന്നതിനായി ഈ ഭാഗം താഴ്ത്തിയപ്പോൾ കുരിശ് നിന്ന സ്ഥലം ഉരത്തിലായി. ഇവിടേയ്ക്ക് കയറാൻ കമ്പനി തൊഴിലാളികൾ മണ്ണ് മാന്തി യന്ത്രം കൊണ്ട് വഴി ചായിച്ചു വെട്ടിയിരുന്നു. എന്നാൽ ഇത് വനം വകുപ്പ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഇതോടെ …

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള പാത പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി Read More »

വാളോത്തിൽ(നെടുങ്കല്ലേൽ) വി.വി കുര്യാച്ചൻ നിര്യാതനായി

തൊടുപുഴ: റിട്ട. ഹൈസ്കൂൾ ഹെഡ്മാസ്റ്റ വെങ്ങല്ലൂർ വാളോത്തിൽ(നെടുങ്കല്ലേൽ) വി.വി കുര്യാച്ചൻ (81) നിര്യാതനായി. സംസ്കാരം 2/7/2025(ബുധനാഴ്ച) രണ്ട് മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തെനംകുന്ന് സെൻറ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ഫിലോമിന മാത്യു(റിട്ട. മുനിസിപ്പൽ സെക്രട്ടറി), രാമപുരം വാണിയപ്പുര കുടുംബാംഗം. മക്കൾ: അനൂപ്(ഇൻഫോസിസ്, ബാംഗ്ലൂർ), അനൂജ(ബോഷ്, യു.എസ്.എ). മരുമക്കൾ: സിജി (ചെമ്പരത്തിക്കൽ, മുതലക്കോടം), ജെൻസ് ജോസഫ് (പീടികമലയിൽ, കടനാട്). ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും.

ഐ.ഡി.സിക്കെതിരെ എഫ്.എൻ.പി.ഒ ധർണ്ണ നടത്തി

തൊടുപുഴ: പോസ്റ്റൽ ഡയരക്ടറേറ്റ് നിർദ്ദേശിച്ച പ്രാഥമിക സംവിധാനങ്ങൾ ഉൾപ്പടെ മുഴുവൻ സൗകര്യങ്ങളും ഉറപ്പാക്കും വരെ സ്വതന്ത്ര വിതരണ കേന്ദ്രം(ഇൻഡിപെന്റന്റ് ഡെലിവറി സെന്റർ) നിർത്തി വെക്കുക, കത്തുകളുടെ വിതരണത്തിന് ആൻഡ്രോയ്ഡ് ഫോണും ഇലക്ട്രിക് വാഹനങ്ങും അനുവദിക്കുക, പാർസൽ വിതരണത്തിനായി പ്രത്യേകം ജീവനക്കാരെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ(എഫ്.എൻ.പി.ഒ.) ഇടുക്കി ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ തൊടുപുഴ യിലുള്ള ഇടുക്കി ജില്ലാ പോസ്റ്റൽ സൂപ്രെൻഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ഐ.എൻ.റ്റി.യു.സി ഇടുക്കി …

ഐ.ഡി.സിക്കെതിരെ എഫ്.എൻ.പി.ഒ ധർണ്ണ നടത്തി Read More »

മകനെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായിരുന്ന പിതാവ് ജീവനൊടുക്കി; കൊല്ലത്താണ് സംഭവം

കൊല്ലം: കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. കടപ്പാക്‌കട അക്ഷയനഗർ സ്വദേശി വിഷ്ണു വിഷ്ണു എസ്. പിള്ളയാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ ശ്രീനിവാസപിള്ളയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വിഷ്ണുവിന് ചെറിയ മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നതായി സൂചന‍യുണ്ട്.   ശ്രീനിവാസപിള്ളയും ഭാര്യയും മകൻ വിഷ്ണുവുമാണ് കടപ്പാക്കടയിലെ വീട്ടിൽ താമസിച്ചിരുന്നത്. വിഷ്ണുവിൻറെ അമ്മ രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു.   തുടർന്ന് ശനിയാഴ്ച വീട്ടിലെത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഭിഭാഷകനായ ശ്രീനിവാസപിള്ള …

മകനെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായിരുന്ന പിതാവ് ജീവനൊടുക്കി; കൊല്ലത്താണ് സംഭവം Read More »

യു.പിയിൽ ഐഫോണിനായി യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കുട്ടികൾ അറസ്റ്റിൽ

ബഹ്‌റൈച്(യു.പി): കൂടുതൽ ലൈക്കുകൾക്കായി ഉയർന്ന നിലവാരമുള്ള റീലുകൾ നിർമ്മിക്കുന്നതിന് ഐഫോണിനായി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത 2 പേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ ഷദാബാണ്(19) കൊല്ലപ്പെട്ടത്. കേസിൽ 14 ഉം 16 ഉം വയസുള്ള കുട്ടികളാണ് പൊലീസിൻറെ പിടിയിലായത്. ഇവരെ സഹായിച്ച 2 പേർ ഉൾപ്പടെ 4 പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്നാമത്തെയാൾ വെള്ളിയാഴ്ച പിടിയിലായെന്നും നാലാമത്തെയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയച്ചു. ഷദാബ് അമ്മാവൻറെ വിവാഹത്തിനായി ബഹ്‌റൈച്ചിലെ നാഗൗറിൽ എത്തിയതായിരുന്നു. എന്നാൽ ജൂൺ …

യു.പിയിൽ ഐഫോണിനായി യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കുട്ടികൾ അറസ്റ്റിൽ Read More »

മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊച്ചി: കടലാക്രമണ മേഖലകൾ സന്ദർശിക്കാത്തതിൽ മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. കണ്ണമാലി, ചെല്ലാനം എന്നീ പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയത്. ചെല്ലാനം മത്സ‍്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയിലെത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാർ മന്ത്രിക്ക് മുന്നിലെത്തിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നബാധിത മേഖല സന്ദർശിക്കാതെ കേന്ദ്ര മന്ത്രി ജോർജ് കുര‍്യനൊപ്പം മന്ത്രി വേദി പങ്കിടുന്നതിലും വിമർശനം ഉയർന്നു. മന്ത്രി പേരിന് വേണ്ടി മാത്രം …

മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം Read More »

ഹൈദരാബാദിൽ മൃഗത്തിൻ്റെ തലച്ചോർ ക്ലാസ് മുറിയിൽ എത്തിച്ച അധ്യാപകനെതിരെ കേസ്

ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാർഥികൾക്ക് ശരീരഘടന വിശദീകരിക്കുന്നതിനായി മൃഗത്തിൻറെ തലച്ചോറ് ക്ലാസിലേക്കു കൊണ്ടുവന്ന അധ്യാപകനെതിരേ കേസ്. തെലങ്കാന വികാരാബാദ് ജില്ലയിലെ സർക്കാർ സ്‌കൂളിലെ സയൻസ് അധ്യാപകനെതിരേയാണ് ഗോവധ നിയമപ്രകാരം കേസെടുത്തത്. ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശുവിൻറെ തലച്ചോറാണെന്ന് അധ്യാപകൻ പറഞ്ഞതായി കുട്ടികൾ പരാതിപ്പെട്ടതിനെത്തുടർന്ന് സ്‌കൂളിലെ പ്രധാന അധ്യാപകൻ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. എന്നാൽ ഇത് പശുവിൻറേത് തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ, …

ഹൈദരാബാദിൽ മൃഗത്തിൻ്റെ തലച്ചോർ ക്ലാസ് മുറിയിൽ എത്തിച്ച അധ്യാപകനെതിരെ കേസ് Read More »

വിമാന ദുരന്തത്തിന് പിന്നാലെ ഓഫിസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ ഓഫിസിൽ പാർട്ടി നടത്തിയതിന് നാല് മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആഘോഷത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. എഐഎസ്എടിഎസ് ൻറെ (Air India SATS Airport Services Private Limited) ഗുരുഗ്രാമിലെ ഓഫിസിലാണ് പാർട്ടി സംഘടിപ്പിച്ചത്. വിമാനാപകടത്തിൻറെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് കമ്പനി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, ആഘോഷങ്ങൾക്ക് അനുയോജ്യമായ സമയത്തല്ല നടത്തിയതെന്നും ഖേദം പ്രകടിപ്പിക്കുന്നതായും എഐഎസ്എടിഎസ് വക്താവ് അറിയിച്ചു. വീഡിയോയിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം എയർ …

വിമാന ദുരന്തത്തിന് പിന്നാലെ ഓഫിസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് Read More »

കോൽക്കത്ത കസ്ബ ലോ കോളെജിലെ കൂട്ടബലാത്സംഗം; എഫ്ഐആർ പുറത്ത്, മുഖ്യ പ്രതി പൂർവ വിദ്യാർത്ഥി മനോജിത് മിശ്ര

കോൽക്കത്ത: കസ്ബ ലോ കോളെജിൽ നിയമവിദ്യാർഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ എഫ്ഐആർ പുറത്ത്. വെള്ളിയാഴ്ച പ്രതികളായ മൂന്ന് പേരെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് സംഭവത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. ജൂൺ 25 നാണ് കോളെജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ യുവതിക്ക് ദുരനുഭവമുണ്ടായത്. പൂർവ വിദ്യാർഥിയായ മനോജിത് മിശ്രയാണ് കേസിലെ മുഖ്യപ്രതി. സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നീ പ്രതികൾ നിലവിൽ കോളെജിലെ വിദ്യാർഥികളാണ്. വിവാഹാഭ്യർഥന നടത്തിയ പൂർവ വിദ്യാർഥിയോട് എതിർപ്പ് അറിയിച്ചതാണ് ബലാത്സംഗത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. …

കോൽക്കത്ത കസ്ബ ലോ കോളെജിലെ കൂട്ടബലാത്സംഗം; എഫ്ഐആർ പുറത്ത്, മുഖ്യ പ്രതി പൂർവ വിദ്യാർത്ഥി മനോജിത് മിശ്ര Read More »

നടി ഷെഫാലി ജരിവാല അന്തരിച്ചു

മുംബൈ: ‘കാന്താ ലഗാ’ എന്ന മ‍്യൂസിക് വിഡിയോയിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല(42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത‍്യം. കുഴഞ്ഞു വീണതിനെത്തുടർന്ന് ഷെഫാലിയെ കഴിഞ്ഞ ദിവസം മുംബൈയിലെ മൾട്ടി സ്പെഷ‍്യാലിറ്റി ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പരാഗ് ത‍്യാഗിയാണ് ഷെഫാലിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് ഡോക്റ്റർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. മുംബൈ പൊലീസും ഫൊറൻസിക് ഉദ‍്യോഗസ്ഥരും ഷെഫാലിയുടെ വീട്ടിലെത്തി പരിശോധന നടത്തി. 2002 ൽ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ എന്ന …

നടി ഷെഫാലി ജരിവാല അന്തരിച്ചു Read More »

ഭോപ്പാലിൽ സർക്കാർ ആശുപത്രിയിലേക്ക് ഓടികയറി അജ്ഞാതൻ നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ അജ്ഞാതൻ ഓടിക്കയറി നഴ്‌സിനെ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരിയാണ്(23) കൊല്ലപ്പെട്ടത്. പ്രതി ആരെന്നത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച(ജൂൺ 27) വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കൈയിൽ കത്തിയുമായി എത്തിയ പ്രതി നേരെ ആശുപത്രിയിലെ എമർജൻസി വാർഡ് ഭാഗത്തേക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം, വാർഡിനു പുറത്ത് നിൽ‌ക്കുകയായിരുന്ന സന്ധ്യയെ പിടിച്ചുനിർത്തി പ്രതി സംസാരിക്കുകയും, പിന്നാലെ മർദിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ആശുപത്രിയിൽ …

ഭോപ്പാലിൽ സർക്കാർ ആശുപത്രിയിലേക്ക് ഓടികയറി അജ്ഞാതൻ നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി Read More »

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുള്ള കുട്ടി ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ചു; മാതാപിതാക്കൾക്കെതിരെ കേസെടുത്തു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ ലഭിക്കാതെ ഒരു വയസുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാത്തതുമൂലമാണ് കുട്ടിമരിച്ചതെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞ് ജനിച്ച് ഒരു വർഷം കഴിഞ്ഞിട്ട് ഇതുവരെയും ഒരു പ്രതിരോധ കുത്തിവയ്പ്പും നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്. …

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുള്ള കുട്ടി ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ചു; മാതാപിതാക്കൾക്കെതിരെ കേസെടുത്തു Read More »

ജാതിക്കയുടെ പൊഴിയലിന് കാരണം കുമിള്‍ബാധയെന്ന് കൃഷി വകുപ്പ്

ഇടുക്കി: കനത്തമഴയില്‍ വ്യാപകമായി ഉണ്ടായ പാകമാകാത്ത ജാതിക്കായ പൊഴിച്ചിലിന്റെ കാരണം കുമിള്‍ബാധയാണെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. കുഞ്ചിത്തണ്ണിയിലെ ജാതിത്തോട്ടങ്ങളില്‍ ഫൈറ്റോഫ്‌തോറ കുമിള്‍ ബാധയും ബോറോണ്‍ അപര്യാപ്തതയും ശ്രദ്ധയില്‍െപ്പട്ടിട്ടുണ്ട്. ജാതികൃഷിയെ ബാധിക്കുന്ന ഗുരുതരമായ ഇല-കായ പൊഴിച്ചിലിനു കാരണമാകുന്ന ഒരു പ്രശ്‌നമാണ് ഫൈറ്റോഫ്‌ത്തോറ കുമിള്‍ ബാധ. മേയ് അവസാനം മുതലുണ്ടായ തുടര്‍ച്ചയായ കനത്ത മഴ കാരണം കര്‍ഷകര്‍ക്ക് കുമിളിനെ പ്രതിരോധിക്കുന്നതിനുള്ള ബോര്‍ഡോ മിശ്രിതം തളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതും രോഗവ്യാപനത്തിന് പ്രധാന കാരണമായി. രോഗം ബാധിച്ച കൊഴിഞ്ഞ കായകളും ഇലകളും നീക്കം …

ജാതിക്കയുടെ പൊഴിയലിന് കാരണം കുമിള്‍ബാധയെന്ന് കൃഷി വകുപ്പ് Read More »

നീര്‍ത്തട പദ്ധതി : 620 കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ അടിമാലി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന നീര്‍ത്തട പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതി പ്രകാരം 620 കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഷെര്‍ളി മാത്യു അധ്യക്ഷത വഹിച്ച പരിപാടിയില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കോയ അമ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കൃഷ്ണമൂര്‍ത്തി, വി. ഇ. ഒ മാരായായ ശശിന്ദ്രന്‍, സുബിന്‍ ബാബു, ഡാനിയല്‍ ജെ. സി എന്നിവര്‍ …

നീര്‍ത്തട പദ്ധതി : 620 കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു Read More »

ഷൊർണൂരിൽ റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള തോട്ടിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സമീപവാസികൾ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനെ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാലക്കാട്ടെ 14 കാരിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക്ക് കോൺവെന്‍റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. പൊലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സ്കൂൾ അധികൃതർ എന്നിവരിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. തച്ചനാട്ടുകരയിലെ കുട്ടിയുടെ വീടും, ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂളും കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാറും കമ്മിഷൻ അംഗം കെ.കെ. ഷാജുവും സന്ദർശിച്ചു. കുട്ടിയുടെ സഹപാഠികള്‍ക്കും, സ്‌കൂള്‍ ബസില്‍ ഒപ്പമുണ്ടാകാറുള്ള കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും തിങ്കളാഴ്ച മുതല്‍ കൗണ്‍സിലിങ് നല്‍കുന്നതിന് …

പാലക്കാട്ടെ 14 കാരിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു Read More »

അതിശക്തമായ മഴ സാധ്യത: ഇടുക്കി ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട്

ഇടുക്കി: അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടുക്കി ജില്ലയില്‍ നാളെയും(28ന്) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ജലാശയങ്ങളില്‍ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള ജലവിനോദങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും നിരോധിച്ചിട്ടുള്ളതാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ(Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള …

അതിശക്തമായ മഴ സാധ്യത: ഇടുക്കി ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് Read More »

ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അഞ്ച് വർഷം പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

ജയ്പുർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തുടർച്ചയായി അഞ്ച് വർഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. രാജസ്ഥാനിലെ സദാർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ അമ്മയാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടികൾക്ക് കടുത്ത വയറു വേദന അനുഭവപ്പെട്ടതോടെ മക്കളുമായി അമ്മ ആശുപത്രിയിലെത്തിയതോടെയാണ് കൊടുംക്രൂരത പുറത്തറിഞ്ഞത്. കുട്ടികൾ നിരന്തരമായി മാനസിക സംഘർഷം അനുഭവിക്കുന്നതായും അമ്മ ഡോക്റ്ററോടു പറഞ്ഞിരുന്നു. പരിശോധനയ്ക്കൊടുവിൽ കുട്ടികൾ പലതവണ ബലാത്സംഗത്തിന് ഇരയായതായി ഡോക്റ്റർ കണ്ടെത്തി. ജൂൺ 20നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ജൂൺ 21ന് കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന …

ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അഞ്ച് വർഷം പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ Read More »

ആരുടെ പോളിസിയായാലും അതിലെല്ലാം പ്രിയപ്പെട്ട ഒരാളുടെ സ്നേഹം പുരണ്ടിട്ടുണ്ട് എന്ന് ഉദ്യോ​ഗസ്ഥരും ഏജന്റുമാരും തിരിച്ചറിയുന്നതുകൊണ്ടാണ് എൽ.ഐ.സി രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായി തുടരുന്നത്; മഞ്ജുവാര്യർ

തിരുവനന്തപുരം: ആരുടെ പോളിസിയായാലും അതിലെല്ലാം പ്രിയപ്പെട്ട ഒരാളുടെ സ്നേഹം പുരണ്ടിട്ടുണ്ട് എന്ന് ഉദ്യോ​ഗസ്ഥരും ലക്ഷക്കണക്കായ ഏജന്റുമാരും തിരിച്ചറിയുന്നതുകൊണ്ടാണ് എൽ.ഐ.സി രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായി തുടരുന്നതെന്ന് അനുഭവം എന്നെ പഠിപ്പിക്കുന്നുവെന്ന് മഞ്ജുവാര്യർ. മനസ്സുകളെ മൺകുടുക്കയിലെന്നോണം സൂക്ഷിക്കുന്നു ആ കരുതൽ. പത്രപ്രവർത്തകനായ ഒരു സുഹൃത്ത് ഒരു സന്ധ്യയിൽ വിളിച്ചു: ‘അച്ഛൻ ഒരു സമ്മാനം ഒരിടത്ത് വച്ചിട്ടുണ്ട്. അത് വാങ്ങണം. സൂക്ഷിക്കാനേല്പിച്ചവർ പറഞ്ഞതാണ്.’ എനിക്ക് ആദ്യമൊന്നും എന്താണെന്ന് മനസ്സിലായില്ല. വിശദീകരിച്ചപ്പോൾ അച്ഛൻ അരികിലെവിടെയോ നിന്ന് ചിരിക്കുന്നതുപോലെ തോന്നി. വർഷങ്ങൾക്ക് മുമ്പ് …

ആരുടെ പോളിസിയായാലും അതിലെല്ലാം പ്രിയപ്പെട്ട ഒരാളുടെ സ്നേഹം പുരണ്ടിട്ടുണ്ട് എന്ന് ഉദ്യോ​ഗസ്ഥരും ഏജന്റുമാരും തിരിച്ചറിയുന്നതുകൊണ്ടാണ് എൽ.ഐ.സി രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായി തുടരുന്നത്; മഞ്ജുവാര്യർ Read More »

ട്വിറ്റർ കില്ലറെ തൂക്കിക്കൊന്ന് ജപ്പാൻ

ടോക്കിയോ: ഒമ്പത് പേരെ സ്വന്തം അപ്പാർട്ട്മെൻറിൽ എത്തിച്ച് കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ തകാഹിറോ ഷിറൈഷിയെ തൂക്കിക്കൊന്ന് ജപ്പാൻ. ട്വിറ്റർ കില്ലറെന്ന് കുപ്രസിദ്ധനായ തകാഹിറോ 2017ലാണ് 8 സ്ത്രീകൾ അടക്കം 9 പേരെ കൊലപ്പെടുത്തിയത്. കൊല്ലും മുൻപ് സ്ത്രീകളെയെല്ലാം ഇയാൾ ബലാത്സംഗം ചെയ്തുവെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2020ൽ തകാഹിറോ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. വധശിക്ഷയ്ക്കെതിരേ ജപ്പാനിൽ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് തകാഹിറോയെ തൂക്കിക്കൊന്നത്. ടോക്കിയോ ജയിലിൽ വച്ച് അതീവരഹസ്യമായാണ് ശിക്ഷ നടപ്പാക്കിയത്. മൂന്നു വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് …

ട്വിറ്റർ കില്ലറെ തൂക്കിക്കൊന്ന് ജപ്പാൻ Read More »

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ദത്താത്രേയ ഹൊസബാളെ

ന്യൂഡൽ‌ഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആർഎസ്എസ്. സംഘടനയുടെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ന്യൂഡൽഹിയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. അംബേദ്കർ വിഭാവനം ചെയ്ത ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ് കൂട്ടിച്ചേർത്തതാണ് ഈ വാക്കുകൾ എന്നും അവ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”1976 ലാണ് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ …

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ദത്താത്രേയ ഹൊസബാളെ Read More »

പെരുമ്പാവൂരിൽ നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസ് ഉദ‍്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു

പെരുമ്പാവൂർ: നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് വനിതാ പൊലീസ് ഉൾപ്പെടെ 3 ഉദ‍്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ സ്റ്റേഷനിലെ എസ്‌സിപിഒ ബേസിൽ, സിപിഒ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മേയ് 29ന് ആയിരുന്നു സംഭവം. പരിശോധനയ്ക്കായി സ്റ്റേഷനിലെത്തിയതായിരുന്നു ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി. ഈ സമയം ചുമതലയിലുള്ള മൂന്ന് പൊലീസ് ഉദ‍്യോഗസ്ഥരും ഉറങ്ങുകയായിരുന്നു. തുടർന്നാണ് മൂവർക്കെതിരേയും നടപടിയെടുത്തത്. കഞ്ചാവ് കേസിലെയും മോഷണക്കേസിലെയും പ്രതികൾ ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു.

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ കാണാതായ മത്സ‍്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ മത്സ‍്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ‍്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആൻറണിയാണ് മരിച്ചത്. മത്സ‍്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ പുത്തൻതോപ്പ് കടലിൽ മത്സ‍്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരക്കെത്തിച്ചിട്ടുണ്ട്. മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും. വ‍്യാഴാഴ്ച മത്സ‍്യബന്ധനത്തിന് പോകുന്നതിനിടെ ശക്തമായ തിരയിൽ വള്ളം മറിയുകയും ആൻറണി കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.

തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു

തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞു വീണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 9 പേർ രക്ഷപെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം. കൊടകര ടൗണിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകർന്നു വീണത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്.

2026ൽ എൻ.ഡി.എ സഖ‍്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തും; അമിത് ഷാ

ചെന്നൈ: തമിഴ്നാട്ടിൽ എൻ.ഡി.എ സഖ‍്യം 2026ൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയും സർക്കാരിൻ്റെ ഭാഗമാകുമെന്നും എന്നാൽ അധികാരം പങ്കിടില്ലെന്നും എ.ഐ.ഡി.എം.കെ ആവർത്തിക്കുമ്പോഴാണ് അമിത് ഷായുടെ പുതിയ പ്രസ്താവന. അതേസമയം സഖ‍്യത്തെ എടപ്പാടി പളനിസാമി തന്നെ നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ് ബി.ജെ.പി സഖ‍്യത്തിലേക്ക് വരുമോയെന്ന ചോദ‍്യത്തിന് അൽപ്പം സമയം കൂടി കാത്തിരിക്കണമെന്നും വൈകാതെ തന്നെ ഇക്കാര‍്യത്തിൽ വ‍്യക്തവരുമെന്നുമായിരുന്നു അദ്ദേഹത്തിൻറെ മറുപടി.

അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വെള്ളിയാഴ്ച 5 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നദികളിൽ ഇറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത …

അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജാഗ്രതാ നിർദേശം Read More »

ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥ സംഘവും കാട്ടിൽ കുടുങ്ങി

നിലമ്പൂർ: ബോട്ട് തകരാറിലായതിനു പിന്നാലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥ സംഘവും കാട്ടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തില് മരിച്ച വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വാണിയമ്പുഴയിലെത്തിക്കാനായാണ് ഷൗക്കത്തും സംഘവും കാട്ടിലെത്തിയത്. മഞ്ചേരി മെഡിക്കൽ കോളെജിലായിരുന്നു പോസ്റ്റ്മോർട്ടം. ഡിങ്കിബോട്ടിലാണ് ചാലിയാറിലൂടെ സഞ്ചരിച്ചിരുന്നത്. ഡിങ്കി ബോട്ടിൻറെ എൻജിൻ തകരാറിലായതോടെ എംഎൽഎയും സംഘവും പ്രദേശത്തു തന്നെ കുടുങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഷൗക്കത്തിൻറെ സത്യപ്രതിജ്ഞ. വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകാനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിനിടെയാണ അപ്രതീക്ഷിതമായി സംഘം കാട്ടിൽ …

ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥ സംഘവും കാട്ടിൽ കുടുങ്ങി Read More »

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ഇടുക്കി: പോലീസ് ഇടുക്കി സബ് ഡിവിഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാതല ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അഡീഷണല്‍ എസ്പി ഇമ്മാനുവല്‍ പോള്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വളര്‍ന്ന് വരുന്ന യുവതലമുറയെ നേര്‍വഴിക്ക് നയിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ലോകം നേരിടുന്ന വലിയ സാമൂഹ്യ വിപത്തായി ലഹരി ഉപയോഗം മാറി. അതിനാലാണ് ലോക രാജ്യങ്ങളെല്ലാം ലഹരി വിരുദ്ധ ക്യാമ്പുകള്‍ക്ക് …

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു Read More »

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം: ബോധവല്‍ക്കരണവുമായി ദേശീയ ദുരന്തനിവാരണ സേന

ഇടുക്കി: സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോകുമ്പോഴോ വീട്ടിലായിരിക്കുമ്പോഴോ ഒരു അത്യാഹിതം സംഭവിച്ചാല്‍ എന്ത് ചെയ്യണം…?? ദുരന്തസമയത്ത് വേണ്ട പ്രതിരോധം, മുന്‍കരുതല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്…?? ഇങ്ങനെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരാന്‍ ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ സി.എം സുജിത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി. ജില്ലയിലെ 20 സ്‌കൂളുകളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ദുരന്തസമയത്തും …

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം: ബോധവല്‍ക്കരണവുമായി ദേശീയ ദുരന്തനിവാരണ സേന Read More »

നിരവധി വാഹനങ്ങൾ പൊളിച്ചു വിറ്റ പ്രതി പിടിയിൽ

തൊടുപുഴ: വില്പനക്കുള്ള വാഹനങ്ങൾ ആളുകളുടെ കയ്യിൽ നിന്നും അഡ്വാൻസ് തുകകൊടുത്ത ശേഷം വാങ്ങി തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിറ്റ പ്രതി പിടിയിൽ. കട്ടപ്പന തൊവരയാർ തേക്കിൻകാട്ടിൽ ഷാജിയുടെ മകൻ ശരത് ഷാജിയാണ് പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതിയായ അശോകനെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം മുൻപ് പിടികൂടിയിരുന്നു. മുൻപ് സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് ടി ശരത്തിന് കട്ടപ്പന കുമളി അടക്കമുള്ള പോലീസ് സ്റ്റേഷനുകളിൽ കേസെടുക്കുകയും അന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തിൽ …

നിരവധി വാഹനങ്ങൾ പൊളിച്ചു വിറ്റ പ്രതി പിടിയിൽ Read More »

നെയ്യശ്ശേരി – തോക്കുമ്പൻസാഡിൽ റോഡിന്റെ അവസ്ഥ ശോജനീയം, ജനങ്ങൾ വിഷമത്തിൽ; റ്റി.കെ നാസർ

കരിമണ്ണൂർ: നെയ്യശ്ശേരി – തോക്കുമ്പൻസാഡിൽ റോഡിന്റെ നിർമ്മാണം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയും ഗൗരവക്കുറവുമാണ് റോഡിന്റെ കാര്യക്ഷമമായ നിർമ്മാണം തടസ്സപ്പെട്ടത്. ഇപ്പോൾ ശക്തമായ മഴയെ തുടർന്ന് പാത തകർന്നു കിടക്കുകയാണ്. കാൽനടയാത്രക്കാർക്കും മറ്റ് യാത്രകർക്കും അത്യന്തം ദുസ്സഹമായ അവസ്ഥയിലാണ് ഇപ്പോൾ ഈ റോഡിൽ സഞ്ചരിക്കേണ്ടി വരുന്നത്. പ്രദേശവാസികൾ കെ.എസ്.റ്റി.പി ഓഫീസിനെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളെയും നിരവധി തവണ സമീപിച്ചെങ്കിലും പ്രശ്നത്തിന് ഇതുവരെ യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. അതിനാൽ അടിയന്തിരമായി, മഴ കുറഞ്ഞ …

നെയ്യശ്ശേരി – തോക്കുമ്പൻസാഡിൽ റോഡിന്റെ അവസ്ഥ ശോജനീയം, ജനങ്ങൾ വിഷമത്തിൽ; റ്റി.കെ നാസർ Read More »

കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാർ 28ന്

കട്ടപ്പന: രാഷ്ട്രപിതാവ് മഹാൽമാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ആദ്യമായി നേരിൽ കണ്ടതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റി സംഘടിപ്പിക്കുന്ന ചരിത്ര സെമിനാർ ജൂൺ 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കട്ടപ്പന പ്രസ്സ് ക്ലബ് ഹാളിൽ വച്ച് നടക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറെ നിർണ്ണായകമായ കൂടിക്കാഴ്ച്ചയുടെ നൂറാം വർഷം വളരെ പ്രാധാന്യത്തോടെ വിപുലമായാണ് കെ പി സി സി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബ്ലോക്ക്‌ തലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നത്. പ്രസ്സ് ക്ലബ് ഹാളിൽ നടക്കുന്ന സെമിനാർ …

കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാർ 28ന് Read More »

ഹിമാചൽ പ്രദേശിൽ ഉണ്ടായ മേഘ വിസ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ധരംശാലയിൽ 2 പേർ മരിച്ചു. 20 ഓളം പേരെ കാണാതായി. ഹൈഡ്രോ പവർ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കുളുവിൽ വലിയ നാശമാണ് മിന്നൽ പ്രളയത്തെ തുടർന്നുണ്ടായത്. ഒഴുക്കിൽപ്പെട്ട് മൂന്നു പേരെ കാണാതാവുകയും നിരവധി വീടുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തു. റോഡുകൾ വെള്ളത്തിനടിയിലായി. വീടുകളിൽ വെള്ളം കയറിയപ്പോൾ സാധനങ്ങൾ മാറ്റുന്നതിനായി എത്തിയപ്പോഴായിരുന്നു മൂന്നു പേരും ഒഴുക്കിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ‌ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് …

ഹിമാചൽ പ്രദേശിൽ ഉണ്ടായ മേഘ വിസ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു Read More »