പന്തളം: കുരമ്പാലയിൽ നിയന്ത്രണം വിട്ട ജീപ്പ് സ്കൂട്ടറിലും കാറിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. മാന്തുക മേമന കുടിയിൽ ആര്യ (32), സിവിൽ സപ്ലൈസ് ജീവനക്കാരൻ എസ് എസ് മിലാക്ഷൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ജീപ്പ് മറ്റു വാഹനങ്ങളിൽ ഇടിച്ച ശേഷം എംസി റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.