Timely news thodupuzha

logo

മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്‍റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും. ഹർജിയിൽ കോടതി എസ്എഫ്ഐഒയ്ക്കും കത്തയച്ചിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ മറുപടി നൽകാനാണ് നിർദേശം. അന്വേഷത്തിനെതിരായി സിഎംആർഎല്ലിൽ നൽകിയ പ്രധാന ഹർജിയും ബുധനാഴ്ച കോടതി പരിഗണിക്കും. ഹർജിയിൽ തീരുമാനമാവും വരെ തുടർനടപടികളുണ്ടാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നെങ്കിൽ അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചു.

ഈ വാദം തള്ളിയ കോടതി കുറ്റപത്രം സർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുനോ എന്ന് ചോദിച്ചു. എന്നാൽ മുൻ ഉറപ്പ് അന്വേഷണ ഏജൻസി പാലിച്ചില്ലെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന ജഡ്ജി വാദിച്ചു. കേസിൽ കൊച്ചിയിലെ കോടതിയിൽ വിചാരണാ നടപടികൾ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *