കൊച്ചി :- ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന “കക്കുകളി”എന്ന അശ്ലീല നാടകത്തെയും ഹൈന്ദവ ഭക്ത സ്ത്രീകളെ അപമാനിക്കുന്ന “മീശ” എന്ന അശ്ലീല നോവലിനെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് പിന്തുണച്ച ചില രാഷ്ട്രീയ പാർട്ടികൾ, “ദി കേരള സ്റ്റോറി”എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നപ്പോഴക്കും ഹാലിളകുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പും ആത്മ വഞ്ചനയും ആണെന്ന് നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ സംസ്ഥാന ചെയർമാൻ വി വി അഗസ്റ്റിനും വർക്കിംഗ് ചെയർമാൻ ജോണി നെല്ലൂരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കക്കുകളിയും മീശയും നിരോധിച്ചതിനു ശേഷം മാത്രമേ ഇക്കൂട്ടർക്ക് ദി കേരള സ്റ്റോറിയെ കുറിച്ച് അഭിപ്രായം പറയാൻ അവകാശമുള്ളൂ. ഏതെങ്കിലും മത വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന കലാസൃഷ്ടികളോട് നാഷണൽ പ്രോഗ്രസീവ് പാർട്ടിക്ക് യോജിപ്പില്ല. മതവികാരങ്ങളെ വ്രണപ്പെടുത്തുകയും മതവിദ്വേഷം ഉണർത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന ഏതൊരു കലാസൃഷ്ടിയെയും നാഷണൽ പ്രോഗ്രസീവ് പാർട്ടി ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല.
ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയുക്തമായ ജെ ബി കോശി കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടാൻ ഗവൺമെന്റ് തയ്യാറാകണം.
നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ ജില്ലാ കമ്മിറ്റികൾ മെയ് 31ന് മുൻപ് രൂപീകരിക്കും.