Timely news thodupuzha

logo

കാളിയുടെ ചിത്രം വികലമായി ചിത്രീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി

യുക്രെയ്ൻ: ഹിന്ദു ദേവതയായ കാളിയുടെ ചിത്രം യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം വികലമായി ട്വീറ്റ് ചെയ്തത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. ഒരു സ്ഫോടന പുകയിൽ കാളി ദേവിയുടെ ചിത്രം സൂപ്പർഇമ്പോസ് ചെയ്തുകൊണ്ട് “കലയുടെ സൃഷ്ടിയെ”ന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.

മർലിൻ മൺറോയുടെ പ്രസിദ്ധമായ ചിത്രത്തെ അനുകരിച്ചാണ് ഇതു തയാറാക്കിയിരുന്നത്. എന്നാൽ, ഇത് ഹൈന്ദവ വികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും യുക്രെയ്ൻ മാപ്പ് പറയണമെന്നും നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. വിവാദം ഉയർന്ന തിങ്കളാഴ്ച തന്നെ പ്രതിരോധ മന്ത്രാലയം ട്വീറ്റ് പിൻവലിച്ചിരുന്നെങ്കിലും മാപ്പ് പറയാൻ ആദ്യം തയാറായിരുന്നില്ല.

മാപ്പ് പറയണമെന്ന ആവശ്യം വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി.”ഹിന്ദു ദേവതയായ കാളിയെ വികലമായി ചിത്രീകരിച്ചതിൽ പ്രതിരോധ മന്ത്രാലം, ഖേദിക്കുന്നു. അതുല്യമായ ഇന്ത്യന്‍ സംസ്കാരത്തെ യുക്രെയ്ൻ ജനത ബഹുമാനിക്കുന്നു. ഇന്ത്യയുടെ പിന്തുണ വളരെയധികം വിലമതിക്കുന്നതാണ്. ചിത്രം നീക്കം ചെയ്തിട്ടുണ്ട്.” എമിൻ ധപറോവ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *