കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത പൊറോട്ടയിൽ പുഴു ലഭിച്ചതായി പരാതി. തിങ്കളാഴ്ച കണ്ണൂരിൽനിന്ന് കാസർകോട്ടേക്ക് നടത്തിയ സർവീസിലെ യാത്രക്കാരനാണ് പരാതി നൽകിയത്. ഇ1 കംപാർട്മെൻറിൽ യാത്ര ചെയ്‌ത പരാതിക്കാരൻ ട്രെയിനിൽനിന്നു ലഭിച്ച പൊറോട്ടയിൽനിന്നു പുഴുവിനെ ലഭിച്ചതായി കാസർകോട് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിനാണ് പരാതി നൽകിയത്. തുടർ നടപടികൾക്കായി പരാതി പാലക്കാട് റെയിൽവേ ഡിവിഷന് കൈമാറി. പൊറോട്ടയിൽ പുഴുവിരിക്കുന്നതായി യാത്രക്കാരൻ കാണിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.