കല്‍പ്പറ്റ: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കര്‍ഷകന്‍ മരിച്ചു. ചെന്നലോട് പുത്തന്‍പുരയില്‍ ദേവസ്യയെന്ന സൈജനാണ് (55) മരിച്ചത്. തിങ്കളാഴ്ച കൃഷിയിടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ സൈജനെ ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്. സൈജന് വിവിധ ബാങ്കുകളിലായി 18 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്.
മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിക്കുമാണ് കടമെടുത്തത്. കഴിഞ്ഞ മഴയില്‍ കൃഷിനാശവും സംഭവിച്ചു.