കോട്ടയം: സ്വകാര്യ മേഖലയിൽ ജോലി നോക്കുന്ന സെക്യൂരിറ്റി ഗാർഡുകൾക്ക് 8 മണിക്കൂർ ജോലിസമയമായി നിജപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് ബെവ്കോ കോർപ്പറേഷൻ ചെയർമാൻ അഡ്വ.അലക്സ് കോഴിമല ആവശ്യപ്പെട്ടു.
നാഷണൽ സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ(M) ൻ്റേ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് കെ.എം മാണി ഹാളിൽ നടന്ന മേയ് ദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലക്സ് കോഴിമല. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ടോമി ടി തീവള്ളി അദ്ധ്യക്ഷത വഹിച്ചു.
കെ.റ്റി.യു.സി.എം സംസ്ഥാന പ്രസിഡൻ്റ് ജോസ് പുത്തൻകാല മുഖ്യപ്രഭാക്ഷണം നടത്തി. ബേബി ഉഴകത്തിനാൽ, സൈമൺ പാർപ്പിടനാട്ട്, സണ്ണിക്കുട്ടി അഴകപ്രയിൽ, ടോമി മൂലയിൽ എന്നീ നേതാക്കൾ സംസാരിച്ചു.