Timely news thodupuzha

logo

സ്വവർഗ വിവാഹം; പഠനത്തിനായി ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സ്വവർഗ വിവാഹിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിനായി ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി ഹർജികൾ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുൻപിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത കോടതിയിൽ ഹാജരായി. ജസ്റ്റിസ്മാരായ എസ് കെ കോൾ, എസ് ആർ ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഇക്കാര്യത്തിൽ ഒന്നിലധികം മന്ത്രാലയങ്ങളുടെ ഒന്നിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും സർക്കാർ വ്യക്തമാക്കി.

ഏപ്രിൽ 27ന് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സ്വവർഗവിവാഹം നിയമപരമാക്കാതെ തന്നെ സ്വവർഗ ദമ്പതികൾക്ക് സാമൂഹ്യ ക്ഷേമാനുകൂല്യങ്ങൾ ലഭ്യമാകുമോ എന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *