കട്ടപ്പന: വ്യാജ വിവാഹ ഏജന്റുമാരെയും വിവാഹ ഏജൻസികളെയും തടയുന്നതിന് ലേബർ ഓഫീസ് മുഖേന വിവാഹ ഏജന്റുമാർക്കും വിവാഹ ഏജൻസികൾക്കും തൊഴിൽ കാർഡ് അനുവദിക്കണമെന്നും വിവാഹ ബ്യൂറോകൾക്കും മാട്രിമോണിയലുകൾക്കും ലേബർ ലൈസൻസ് നിർബന്ധമാക്കണമെന്നും കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ ഇടുക്കി ജില്ല സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
കട്ടപ്പന അനുഗ്രഹ മാര്യേജ് ബ്യൂറോ ഓഫീസ് ഹാളിൽ വച്ച് നടന്ന സമ്മേളനം സംഘടനയുടെ രക്ഷാധികാരി മീനാക്ഷി കയ്പ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി ആശംസനേർന്ന് മിനി മുരളി, ബിന്ദു കുഞ്ഞൂഞ്ഞ്, എം.കെ.കുഞ്ഞുമോൻ , പി.വി.ബാബു എന്നിവർ സംസാരിച്ചു .ടി.വി. സണ്ണി നന്ദി പറഞ്ഞു.