കൊല്ലം: വീട്ടിൽ ഉറങ്ങികിടന്ന മകനെ മദ‍്യലഹരിയിൽ പിതാവ് വെട്ടി പരുക്കേൽപ്പിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. മകൻ അഭിലാഷിനെയാണ് കുറുമണ്ടൽ സ്വദേശിയായ പിതാവ് രാജേഷ് വെട്ടിപരുക്കേൽപ്പിച്ചത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ അഭിലാഷ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി. വീട് നിർമാണത്തിനായി മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച പണം ആവശ‍്യപ്പെട്ടതിൻറെ പേരിൽ രാജേഷ് ഭാര‍്യയും മകനുമായി കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു. എന്നാൽ രാജേഷിന് പണം ലഭിക്കാതിരുന്നതിൻറെ വൈരാഗ‍്യത്തിലാണ് മകനെ വെട്ടി പരുക്കേൽപ്പിച്ചതെന്നാണ് വിവരം. പിതാവ് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലത്ത് വീട്ടിൽ ഉറങ്ങി കിടന്ന മകനെ വെട്ടി പരുക്കേൽപ്പിച്ച ആൾ അറസ്റ്റിൽ
