കൊച്ചി: ജനാതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡൻറും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ 5 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. വിചാരണ കോടതി വെറുതെ വിട്ട പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2015 മാർച്ച് 24 നാണ് ദീപക് കൊല്ലപ്പെട്ടത്. ആകെ 10 പ്രതികളെയാണ് വിചാരണ കോടതി വെറുതെവിട്ടിരുന്നത്. ഇതിൽ ഒന്നു മുതൽ 5 വരെയുള്ള പ്രതികളായ നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതിനെതിരേ സർക്കാരും ദീപക്കിൻറെ കുടുംബവും നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
വിചാരണ കോടതി വെറുതെ വിട്ട നാട്ടിക ദീപക് വധക്കേസിലെ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം
