Timely news thodupuzha

logo

അറിഞ്ഞുകൊണ്ട്‌ യാത്രക്കാരെ അപകടത്തിലേക്ക്‌ തള്ളിവിട്ടു, ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തും; ജില്ലാ പൊലീസ്‌ മേധാവി

മലപ്പുറം: താനൂർ ഒട്ടുംപുറം ബോട്ട്‌ അപകടത്തിൽ ബോട്ടുടമ പാട്ടരകത്ത്‌ നാസറിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി എസ്‌.സുജിത്‌ദാസ്‌ പറഞ്ഞു. അറിഞ്ഞുകൊണ്ട്‌ യാത്രക്കാരെ അപകടത്തിലേക്ക്‌ തള്ളിവിടുകയാണാണ്‌ ഉണ്ടായത്‌. നടന്നത്‌ ബോധപൂർവ്വമായ നരഹത്യയാണ്‌.

ഐപിസി 302 പ്രകാരം കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കും. പ്രതി ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ട്‌. 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കും. തുടർന്ന്‌ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്‌ നടത്തും.

ബോട്ടിനെക്കുറിച്ചുള്ള പരിശോധനക്കായി കുസാറ്റിലെ വിദഗധർ അടങ്ങുന്ന സംഘം പരിശോധന നടത്തും. ഡ്രൈവർ ദിനേശ്‌ അടക്കമുള്ള ജീവനക്കാർക്കായുള്ള തിരിച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി എസ്‌.പി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *