Timely news thodupuzha

logo

ഡികെയോ! സിദ്ധുവോ!: മുഖ്യമന്ത്രി പദത്തിനായി ചരടുവലി ശക്തം: നിയമസഭാകക്ഷിയോഗം നിർണായകം

ബംഗളുരു : മുഖ്യമന്ത്രി ആരെന്ന ചോദ്യം ശക്തമാവുന്നതിനിടെ ഇന്ന് നടക്കുന്ന നിയമസഭാ കക്ഷിയോഗം നിർണായകമാവും. ഡി. കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദ്ദം ശക്തമാക്കിയതോടെ സമവായ നീക്കവുമായി നേതാക്കൾ രംഗത്തുണ്ട്. എന്നാൽ പ്രവ‌ർത്തകരുടെയും എംഎൽഎമാരുടെയും ഭൂരിപക്ഷം പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. 90 പേരെങ്കിലും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പദത്തിന് സാധ്യത കൽപ്പിക്കുന്നതും സിദ്ധരാമയ്യയ്ക്കാണ്. തന്‍റെ അവസാന നിയമസഭ തെരഞ്ഞെടുപ്പാണെന്ന സിദ്ധരാമയ്യയുടെ പ്രഖ്യാപനവും സിദ്ധുവിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുന്നതിന് മുൻതൂക്കം നൽകും.

ഇരുവരുടെയും വീടിനുമുന്നിൽ മുഖ്യമന്ത്രി എന്ന ഫ്ലക്സ് ഉയർന്നിട്ടുണ്ട്. നേതാക്കൾ ആഘോഷവും തുടങ്ങി.കർണാടകയിലെ തിളക്കമാർന്ന വിജയത്തിന് കോട്ടം തട്ടാതെ മുഖ്യമന്ത്രിയെ തീരുമാനിക്കാമുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. ഇന്ന് ചേരുന്ന നിയമസഭാകക്ഷി യോ​ഗത്തിനുമുമ്പ്‌ സമവായമായില്ലെങ്കിൽ തീരുമാനം ഹൈക്കമാന്‍റിനു വിടും. ഇങ്ങനെ വന്നാൽ പ്രഖ്യാപനം ഡൽഹിയിൽ നിന്നുമാവും ഉണ്ടാവുക.

ഡി.കെ. ശിവകുമാറിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡ് ശ്രമം. ഇതിനായി പ്രത്യേക പാക്കേജാണ് മുന്നോട്ട് വയ്ക്കുന്നത്. സർവ്വാധികാരമുള്ള ഏക ഉപമുഖ്യമന്ത്രിപദം അടക്കം ആലോചനയിൽ ഉണ്ടെന്നാണ് വിവരം. കെ സി വേണുഗോപാലും സുർജ്ജേവാലയുമാണ് അനുനയശ്രമങ്ങൾക്ക്‌ നേതൃത്വം നൽകുന്നകത്.

Leave a Comment

Your email address will not be published. Required fields are marked *