Timely news thodupuzha

logo

പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരപക്ഷത്തിൽ വിജയിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യും. ഇന്നു രാവിലെ 11 നായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

പ്രിയങ്കയ്ക്കൊപ്പം മഹാരാഷ്‌ട്രയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എം.പി രവീന്ദ്ര വസന്ത്റാവു ചവാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ലോക്സഭയിൽ പ്രിയങ്ക ഗാന്ധി ആദ്യമുന്നയിക്കുക വയനാട് ഉരുൾപൊട്ടൽ വിഷയമായിരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നത് പ്രിയങ്ക ലോക്സഭയിലെ തൻറെ കന്നി പ്രസംഗത്തിൽ ചോദ്യം ചെയ്യുമെന്ന് കെ.സി വേണുഗോപാൽ അറിയിച്ചു.

സഭ ചേരുന്നതിന് മുമ്പ് രാവിലെ 10.30ന് കോൺഗ്രസ് പാർലമെൻററി പാർട്ടി ഓഫീസിൽ കോൺഗ്രസ് എം.പിമാർ കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ശനിയാഴ്ച പ്രിയങ്ക ഗാന്ധി രണ്ട് ദിവസം സന്ദർശനത്തിനായി വയനാട്ടിലെത്തും.

പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിൻറെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദർശനമെന്നാണ് വിവരം. വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും രാഹുൽ ജയിച്ചതിനെ തുടർന്ന് വയനാട് എം.പി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കന്നിയങ്കത്തിൽ തന്നെ നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് പ്രിയങ്ക വിജയിച്ചത്. മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *