ഇടുക്കി: വിദ്യാ മന്ത്രാർച്ചനയും കരിയർ ഗൈഡൻസും വിദ്യാർഥികൾക്ക് വിദ്യാവിജയത്തിനും സ്വഭാവ രൂപീകരണത്തിനും ഉതകുന്നതും അധ്യാത്മികതയിൽ അധിഷ്‌ഠിതമായ വ്യക്തിത്വ വികസനമെന്ന നിലയിൽ വളരെ പ്രാധാന്യമേറിയതാണ് ശാസ്ത്ര സമീക്ഷാ സത്രം. കട്ടപ്പന അമ്പലക്കവല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രണ്ടാമത് ശാസ്ത്ര സമീക്ഷാ ആരംഭിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് മലനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ തിരിതെളിയിച്ചുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ഷേത്രം പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അധ്യക്ഷത വഹിച്ചു. ധർമ്മശാസ്താവിന്റെ ഉത്പത്തിയും ആരാധനാക്രമങ്ങളും താന്ത്രിക ദൃഷ്ടിയിലെന്ന വിഷയത്തിൽ ഭാഗവതാചാര്യൻ കന്യാകുമാരി വിമൽ വിജയൻ ക്ലാസ് നയിച്ചു.
നവംബർ 26 മുതൽ ഡിസംബർ ഒന്ന് വരെ നടക്കുന്ന ശാസ്ത്ര സമീക്ഷയിൽ സംസ്ഥാന ഇന്റലിജൻസ് എ.ഡി.ജി.പി പി വിജയൻ ഐ.പി.എസ്, പാലക്കാട് ശ്രുതി തേനൂർ, കുമരകം എം.എൻ ഗോപാലൻ തന്ത്രികൾ, ജിതിൻ ഗോപാലൻ തന്ത്രികൾ എന്നിവർ ആത്മീയ പ്രഭാഷണങ്ങൾ നടത്തും.
എല്ലാ ദിവസവും അഞ്ച് മണി മുതൽ അയ്യപ്പ ഭാഗവത പാരായണവും ഉണ്ടായിരിക്കും. ക്ഷേത്രം വൈസ് പ്രസിഡന്റ് എ.എൻ സാബു, സെക്രട്ടറി പി.ഡി ബിനു, ക്ഷേത്രം മേൽശാന്തി എം.എസ് ജഗദീഷ് ശാന്തി, പി.കെ ജോഷി, പി.എം സജീന്ദ്രൻ, കെ.വി വിശ്വനാഥൻ, എം.കെ ശശിധരൻ നായർ, സി.എൻ രാജപ്പൻ ആചാരി, രാധാമണി സോമൻ, ശ്രീകുമാർ മണി, കെ.കെ സുശിലൻ തുടങ്ങിയവർ സംസാരിച്ചു.