Timely news thodupuzha

logo

കുറ്റ്യാടിയിൽ സീനിയേഴ്സ് ചേർന്ന് പ്ലസ് വൺ വിദ‍്യാർഥിയുടെ പല്ലടിച്ച് തെറിപ്പിച്ചു

കുറ്റ‍്യാടി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പ്ലസ് വൺ വിദ‍്യാർഥിയുടെ പല്ലടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ 12 സീനിയർ വിദ‍്യാർത്ഥികൾക്കെതിരെ പൊലീസ് ജാമ‍്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ചൊവാഴ്ച സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ പ്ലസ് വൺ വിദ‍്യാർഥി ഇഷാമിനെ ഇരുപതോളം സീനിയർ വിദ‍്യാർഥികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി. കുന്നുമൽ ഉപജില്ലാ സ്കൂൾകലോത്സവത്തിൽ പ്ലസ് വൺ വിദ‍്യാർഥികൾ കോൽക്കളിയിൽ മത്സരിച്ചിരുന്നു. കോൽക്കളിയിൽ മത്സരിച്ചതിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീൽസായി പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ വീഡിയോക്ക് കാഴ്ചക്കാർ കൂടിയതോടെ സീനിയർ വിദ‍്യാർഥികൾ റീൽസ് പിൻവലിക്കാൻ ആവശ‍്യപ്പെട്ടിരുന്നു. ഇത് തർക്കമാവുകയും പിന്നീട് സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു.

സംഘർഷത്തിൽ പരുക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി. സംഘർഷവുമായി ബന്ധപ്പെട്ട് കുറ്റ‍്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 14 വിദ‍്യാർഥികളെ അന്വേഷണ വിധേയമായി സ്കൂളിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *