Timely news thodupuzha

logo

മലയാളിയായ അഭിഭാഷകൻ കെ.വി. വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു

ന്യൂഡൽഹി: സീനിയർ അഭിഭാഷകനും മലയാളിയുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു.

മേയ് 16 നാണ് ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ കോളീജിയം കേന്ദ്രത്തിന് സമർപ്പിച്ചത്. 3 ദിവസത്തിനുള്ളിൽ ശുപാർശ അംഗീകരിച്ച് വിജ്ഞാപനം ഇറക്കുകയും ചെയ്തു.

നിയമമന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജിജുവിനെ നീക്കിയതിനു പിന്നാലെയാണ് നിയമന ഉത്തരവിറങ്ങിയത്. നേരത്തെ കോളീജിയം ശുപാർശകളിൽ തീരുമാനം വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

2 ജഡ്ജിമാർ കൂടി സ്ഥാനമേറ്റതോടെ നിലവിൽ സുപ്രീംകോടതി പരമാവധി അംഗസംഖ്യയായ 34 ൽ എത്തി. ജസ്റ്റിസുമാരായ എം.ആർ. ഷാ, ദിനേശ് മഹേശ്വരി എന്നിവർ വിരമിച്ച സ്ഥനത്തേക്കാണ് പുതിയ നിയമനം.

Leave a Comment

Your email address will not be published. Required fields are marked *