ഇടുക്കി: ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തിൽ സസ്പെൻഷനിലിരുന്ന മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ സർവ്വീസിൽ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി. രാഹുലിനെയാണ് തിരിച്ചെടുത്തത്.
നേരത്തെ യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള നടപടി.