ഇടവെട്ടി: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾ വിപണനം നടത്തുന്നത്തിനും ആവശ്യക്കാർക്ക് നാടൻ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമായി ആഴ്ച്ച ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
കൃഷി ഓഫിസർ ബിൻസി.കെ.വർക്കി സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിൻസി മാർട്ടിൻ, മോളി ബിജു, മെമ്പർ അഡ്വ. അജ്മൽ ഖാൻ അസീസ്, സെക്രട്ടറി സറീന പി.എ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അബ്ബാസ് വി.എസ്, കാർഷിക വികസന സമിതി അംഗങ്ങളായ ജയ് മോൻ വട്ടം കണ്ടത്തിൽ, രാധ തങ്കപ്പൻ, ഉണ്ണികൃഷ്ണൻ, ജോസഫ്, കൃഷ്ണൻ കുട്ടി, സന്തോഷ്, പ്രകാശ് തങ്കപ്പൻ, കൃഷി അസിസ്റ്റന്റുമാരായ അമ്പിളി, സുധീഷ്, കർഷകർ എന്നിവർ പങ്കെടുത്തു. ആഗസ്തി നന്ദി രേഖപ്പെടുത്തി.