ഇടവെട്ടി: പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എൻ.ജി.ഒ കോൺഫെഡറേഷൻ 50% സാമ്പത്തിക സഹായത്തോടെയുള്ള തയ്യൽ മിഷ്യനുകൾ വിതരണം ചെയ്തു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റ്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നടത്തി.

ലൈബ്രറി പ്രസിഡന്റ് റ്റി.സി ചാക്കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ സുധീർ, പത്മാവതി രഘുനാഥ്, മോഹനൻ കൊട്ടാരത്തിൽ, കെ.എസ് സുധീഷ്, ബീന, മിനി സുധീപ്, ഗീത എന്നിവർ സംസാരിച്ചു.