തിരുവനന്തപുരം: കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു അരിക്കൊമ്പൻ പ്രവേശിച്ചതായി റേഡിയോ കോളർ സന്ദേശം ലഭിച്ചെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയാണ് റേഡിയോ കോളർ സന്ദേശം ലഭിച്ചത്.
വനം വകുപ്പ് നിരീക്ഷണം ശക്തമായി തുടരുമെന്ന് വ്യക്തമാക്കി. അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത് അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിലാണ്. അതേസമയം കന്യാകുമാരി പഴംകുടി ആദിവാസി സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.