ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള അണികൾ സമാധാനം നിലനിർത്തണമെന്ന് അഭ്യർത്ഥിച്ച് വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദ്.
“പെട്ടന്നൊരു ആക്രമണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സമാധാം നിലനിർത്തണമെന്ന് സുഹൃത്തുക്കളോടും പ്രവർത്തകരോടും അഭ്യർത്ഥിരക്കുകയാണ്. നിയമപരമായി നമ്മൾ പോരാട്ടം തുടരും. കോടിക്കണക്കിനു ആളുകളുടെ പ്രാർത്ഥനയും സ്നേഹവും എനിക്കുണ്ട്. ഞാൻ സുഖമായിരിക്കുന്നു”- ആസാദ് പറഞ്ഞു. അപകടനില തരണം ചെയ്ത് ചന്ദ്രശേഖർ ആസാദ് സുഖം പ്രാപിക്കുകയാണ്.
പരിശോധനകൾ പൂർത്തിയാക്കിയാൽ ഇന്നു തന്നെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കുന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വെടിവെപ്പിന് പിന്നിലുള്ള പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും സഹൻപൂർ എസ്.പി
മംഗ്ലിക് വ്യക്തമാക്കി. ബുധനാഴ്ച രാത്രിയോടെയായിരുന്നു ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമമുണ്ടാവുന്നത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.