Timely news thodupuzha

logo

അമ്പത്തിയഞ്ച്‌ ലക്ഷം രൂപയുടെ കവർച്ച; സ്വർണാഭരണ നിർമാണ ശാലയിലെ ജീവനക്കാരനെയും സംഘത്തെയും റിമാൻഡ് ചെയ്തു

തൃശൂർ: അമ്പത്തിയഞ്ച്‌ ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ സ്വർണാഭരണ നിർമാണ ശാലയിലെ ജീവനക്കാരനും സംഘവും റിമാൻഡിൽ. സ്വർണം കൊണ്ടുപോകുമ്പോൾ തന്നെ ആക്രമിച്ചതായ ജീവനക്കാരന്റെ നാടകം പൊലീസ്‌ പൊളിക്കുകയായിരുന്നു. കാണിപ്പയ്യൂർ ചാങ്കര വീട്ടിൽ അജിത്ത് കുമാർ (52),സഹോദരൻ ചാങ്കരവീട്ടിൽ മുകേഷ് കുമാർ(51), ചിറ്റന്നൂർ വർഗ്ഗീസ് (52) എന്നിവരെയാണ്‌ തൃശൂർ വെസ്റ്റ് പോലീസ് ആസൂത്രിതമായി പിടികൂടിയത്‌.

മുണ്ടൂരിലെ സ്വർണാഭരണ നിർമാണശാലയിൽനിന്നുള്ള 1028.85ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. ചൊവ്വാഴ്ച രാത്രി 7.45-ന് ആയിരുന്നു സംഭവം. ആഭരണങ്ങൾ പുത്തൂരിലേക്കുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. അജിത് കുമാർ അറിയിച്ചതനുസരിച്ച് സഹോദരൻ മുകേഷും കൂട്ടാളികളും കാറിൽ എത്തുകയായിരുന്നു.

കാറിൽ വന്ന മൂന്നംഗസംഘം ചുങ്കത്തിനടുത്തുവെച്ച് സ്‌കൂട്ടർ തടഞ്ഞ് ബലമായി കാറിൽ കയറ്റികൊണ്ടുപോയി പാലക്കാട്ടുവെച്ച് സ്വർണവും മൊബൈൽഫോണും കവർന്ന്‌ ഇറക്കിവിട്ടതായാണ്‌ അജിത്കുമാർ സ്ഥാപനം ഉടമയെ വിളിച്ച് അറിയിച്ചത്.

എന്നാൽ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ ഈ നാടകം പൊളിഞ്ഞു. അജിത്‌കുമാറിനെ ചൊദ്യം ചെയ്‌യതതോടെ കള്ളക്കള്ളി പുറത്തായി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‌ ലഭിച്ച വിവരം. വെസ്റ്റ് എസ്ച്ച്ഒ ടി പി ഫർഷാദ്, എസ്ഐ വിജയൻ, സിപിഒമാരായ സുഫീർ, ജോവിൻസ്, ചന്ദ്രപ്രകാശ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *