കോട്ടയം: നഗരത്തിൽ ബ്രൗൺ ഷുഗർ വിൽപന നടത്തിയ അന്യസംസ്ഥാന തൊഴിലാളിയെ എക്‌സൈസ് പിടികൂടി. പച്ചക്കറി പഴം വിൽപനയുടെ മറവിലായിരുന്നു ഇയാൾ മാരക ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്നത്. ആസാം സോണിപുർ പഞ്ച്മൈൽ ബസാർ സ്വദേശിയായ രാജികുൾ അലം(33) എന്നയാളെയാണ് പ്രതി. കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ബ്രൗൺ ഷുഗർ 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിലായിരുന്നു. വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം പറഞ്ഞു.
യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമാക്കിയാണ് ഇയാൾ ബ്രൗൺ ഷുഗർ വില്പന നടത്തിയിരുന്നത്. 100 മില്ലിഗ്രാമിന് 5000 രൂപ വില യിട്ടായിരുന്നു കച്ചവടം. പുതുതലമുറയുടെ ആവശ്യാനുസരണമായിരുന്നു വിൽപ്പന. കുറ്റവാളിയെ അറസ്റ്റ് ചെയ്തത് എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്റ്റർ രാജേഷ് ജോൺ, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്റ്റർ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്.