Timely news thodupuzha

logo

മോദി പരാമർശം; രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി വിധി ഇന്ന്

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനാക്കിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന് അന്തിമ വാദം പൂർത്തിയായി രണ്ട് മാസത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്.

അപ്പീൽ അംഗീകരിച്ച് വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കും. അപ്പീൽ തള്ളിയാൽ രാഹുലിന് മേൽകോടതിയെ സമീപിക്കേണ്ടി വരും.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗത്തിൻറെ പേരിലാണ് കേസ്.

എല്ലാ കള്ളൻമാർക്കും പേരിനൊപ്പവും മോദിയെന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിൻറെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദി നൽകിയ കേസിലാണ് സൂറത്ത് കോടതി രാഹുലിന് രണ്ട് വർഷം തടവ് വിധിച്ചത്. ഇതോടെ രാഹുലിന് എം.പി സ്ഥാനം നഷ്ടമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *